Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2019 5:02 AM IST Updated On
date_range 9 July 2019 5:02 AM ISTജീവിതത്തിലും വിജയിക്കാൻ വിദ്യാര്‍ഥികള്‍ ശ്രമിക്കണം -മന്ത്രി
text_fieldsbookmark_border
പെരുമ്പാവൂര്‍: മത്സരങ്ങളിലും പരീക്ഷകളിലും മാത്രമല്ല ജീവിതത്തിലും വിജയിക്കാനായിരിക്കണം വിദ്യാര്‍ഥികള്‍ ശ് രമിക്കേണ്ടതെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. തണ്ടേക്കാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അക്കാദമിക് ബ്ലോക്കിൻെറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ മാനേജര്‍ എം.എം. അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. സോളാര്‍ പാനലിൻെറ ഉദ്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുംതാസ് ഹൈടെക് ക്ലാസ് മുറികളും വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്വാതി റെജികുമാര്‍ പ്രവേശനകവാടവും പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എ. മുക്താര്‍ ഹൈമാസ്റ്റ് വിളക്കും ഉദ്ഘാടനം നിര്‍വഹിച്ചു. ജമാഅത്ത് പ്രസിഡൻറ് കെ.ഐ. അബൂബക്കര്‍ ഉപഹാരസമര്‍പ്പണം നടത്തി. ടെല്‍ക് ചെയര്‍മാന്‍ എന്‍.സി. മോഹന്‍, ജില്ല പഞ്ചായത്ത് അംഗം ജോളി ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗം നഗീന ഹാഷിം, സി.പി.എം ഏരിയ സെക്രട്ടറി പി.എം. സലിം, മഹല്ല് ചെയര്‍മാന്‍ കെ.ബി. ഷാജഹാന്‍, പി.എസ്. ഉമര്‍, സി.കെ. അബു, വി. രമ, നിസാന്‍ മുഹമ്മദ്, കെ.എച്ച്. നിസമോള്‍, വി.പി. അബൂബക്കര്‍, കെ.എ. ഷറീന, രാജേഷ് മാത്യു എന്നിവര്‍ സംസാരിച്ചു. ഉപദേശകസമിതി ചെയര്‍മാന്‍ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് സ്വാഗതം പറഞ്ഞു. ജൈവകൃഷിക്ക് തുടക്കം പെരുമ്പാവൂര്‍: യൂത്ത് കോണ്‍ഗ്രസ് പെരുമ്പാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ 'ഉര്‍വരം, ജീവനം' ജൈവകൃഷി പദ്ധതിക്ക് തുടക്കമായി. കാര്‍ഷികോൽപന്നങ്ങളുടെ സ്വന്തം നിലയിലുള്ള ഉൽപാദനം, വിഷരഹിത പച്ചക്കറി എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ജൈവകൃഷി രീതിയില്‍ കുറുപ്പംപടി വട്ടോളിപ്പടിയില്‍ രേണ്ടക്കര്‍ സ്ഥലത്ത് ഏത്തവാഴ കൃഷിയാണ് ആദ്യം നടപ്പാക്കുന്നത്. തുടര്‍ന്ന് നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ കൃഷി വ്യാപിപ്പിക്കും. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ജെബി മേത്തര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് പോള്‍ പാത്തിക്കല്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ദേശീയ കോഓഡിനേറ്റര്‍ ടി.ജി. സുനില്‍, പാര്‍ലമൻെറ് പ്രസിഡൻറ് പി.ബി. സുനീര്‍, സെക്രട്ടറി ആഷിഫ് വാരിക്കാടന്‍, നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് അബ്ദുൽനിസാര്‍, ഡി.സി.സി സെക്രട്ടറി പോള്‍ ഉതുപ്പ്, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറുമാരായ പി.കെ. മുഹമ്മദ്കുഞ്ഞ്, എന്‍.എ. റഹീം, മണ്ഡലം പ്രസിഡൻറ് കെ.കെ. മാത്തുക്കുഞ്ഞ്, ബിന്ദു ഗോപാലകൃഷ്ണന്‍, സജി പടയാട്ടില്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറുമാരായ കുര്യന്‍ പോള്‍, സനോഷ് മത്തായി, ഷിഹാബ് പള്ളിക്കല്‍ ഷീബ രാമചന്ദ്രന്‍, ബൈജു കെ. പോള്‍, ജൈവകൃഷി സംഘം സംസ്ഥാന സെക്രട്ടറി കെ. ഗിരിഷ്, ഐ.എന്‍.ടി.യു.സി സെക്രട്ടറി മത്തായിക്കുഞ്ഞ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story