Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2019 5:02 AM IST Updated On
date_range 9 July 2019 5:02 AM ISTതുരുത്തിക്കരക്ക് ഇനി ജൈവവൈവിധ്യ രജിസ്റ്റർ
text_fieldsbookmark_border
പിറവം: മുളന്തുരുത്തി പഞ്ചായത്തിലെ തുരുത്തിക്കരക്ക് ജൈവവൈവിധ്യ രജിസ്റ്റർ തയാറാക്കാനുള്ള പദ്ധതി ആവിഷ്കരിക്ക ുന്നു. കെ.എം. പ്രകാശിൻെറ അധ്യക്ഷതയിൽ തുരുത്തിക്കര സയൻസ് സൻെററിൽ ചേർന്ന ശാസ്ത്രസാഹിത്യ പരിഷത്ത് യൂനിറ്റ് സമ്മേളനമാണ് ജൈവവൈവിധ്യ രജിസ്റ്റർ തയാറാക്കുന്നതായി പ്രഖ്യാപിച്ചത്. പരിഷത്ത് യൂനിറ്റ് അംഗവും ഗവേഷകയുമായ വി. അമൃത തുടർപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ജില്ല ജൻഡർ കൺവീനർ പ്രസന്ന ഈ വർഷത്തെ പ്രവർത്തനപദ്ധതികളുടെ വിശദാംശം അവതരിപ്പിച്ചു. സയൻസ് സൻെറർ അഡ്മിനിസ്ട്രേറ്റർ കെ.കെ. ശ്രീധരൻ ചർച്ചകൾ ക്രോഡീകരിച്ചു. യൂനിറ്റ് ജോ. സെക്രട്ടറി അനിൽകുമാർ, എം.കെ, ബാലവേദി കൺവീനർ കെ.കെ. പ്രദീപ്കുമാർ, യൂനിറ്റ് സെക്രട്ടറി കെ.ജി. അരുൺ, വി. അമൃത എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story