Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോട്ടറി റോഡ്...

റോട്ടറി റോഡ് തകർന്നിട്ട് മാസങ്ങൾ

text_fields
bookmark_border
മൂവാറ്റുപുഴ: നഗരസഭക്ക് കീഴിലെ റോട്ടറി റോഡ് തകർന്നിട്ട് മാസങ്ങൾ പിന്നിട്ടു. നഗരത്തിലെ ഏക വൺവേ റോഡായ ഇത് കഴിഞ്ഞ പ്രളയത്തിലാണ് പൂർണമായി തകർന്നത്. കോതമംഗലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നത് റോട്ടറി റോഡ് വഴിയാണ്. ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിലാണ് മാർക്കറ്റ് ബസ് സ്റ്റാൻഡടക്കം സ്ഥിതിചെയ്യുന്നത്. നാട്ടുകാരുടെ വഴിതടയലും തെരഞ്ഞെടുപ്പ് ബഹിഷ്കരണഭീഷണിയും മൂലം രണ്ടുമാസം മുമ്പ് റോഡിലെ കുറേഭാഗം ടൈൽ വിരിച്ചതൊഴിച്ചാൽ മറ്റ് അറ്റകുറ്റപ്പണികളൊന്നും നടത്തിയില്ല. ടാർ പൊളിഞ്ഞ് കുണ്ടുംകുഴിയുമായി കിടക്കുന്ന റോഡിലൂടെ കാൽനടപോലും ദുസ്സഹമാണ്. മഴയാരംഭിച്ചതോടെ വെള്ളക്കെട്ടുമായി. റോഡ് ഉടൻ ടാർ ചെയ്ത് ദുരിതമകറ്റുമെന്ന നഗരസഭ അധികാരികളുടെ പ്രഖ്യാപനം കഴിഞ്ഞിട്ടുതന്നെ മാസങ്ങൾ പിന്നിട്ടു. എന്നാൽ, നടപടിയുണ്ടായില്ല. നഗരസഭയുടെ കീഴിലെ ആസാദ് റോഡ്, തൃക്കറോഡ്‌ തുടങ്ങിയവയുടെയും അവസ്ഥ ഇതുതന്നെയാണ്. ചിത്രം EM MVPA rottary road തകർന്ന റോട്ടറി റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story