Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2019 5:03 AM IST Updated On
date_range 8 July 2019 5:03 AM ISTഗുരുനാഥൻകുളങ്ങര-ഇടിഞ്ഞയ്യത്ത് റോഡ് നിർമാണത്തിൽ അപാകതയെന്ന് ആക്ഷേപം
text_fieldsbookmark_border
ചാരുംമൂട്: ഗുരുനാഥൻകുളങ്ങര-ഇടിഞ്ഞയ്യത്ത് ജങ്ഷൻ റോഡ് നിർമാണത്തിൽ അപാകതയുള്ളതായി ആക്ഷേപം. പ്രധാനമന്ത്രി ഗ്രാ മസഡക് യോജനയിൽ ഉൾപ്പെടുത്തി 2.25 കോടി രൂപ മുടക്കി ദേശീയ നിലവാരത്തിലാണ് നാല് കിലോമീറ്ററുള്ള റോഡിൻെറ നിർമാണം നടക്കുന്നത്. പണയിൽതോട് ഭാഗം മുതൽ ആലുവിള ജങ്ഷൻ വരെയുള്ള റോഡിൻെറ ഇരുവശത്തും നിർമിക്കുന്ന സംരക്ഷണഭിത്തി സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നാണ് ആക്ഷേപമുയരുന്നത്. കരിങ്കൽ അടുക്കിവെച്ചതല്ലാതെ മണ്ണിടിച്ചിൽ തടയുന്ന തരത്തിൽ ഭിത്തികൾക്ക് ഉറപ്പില്ലാത്തതാണ് ആക്ഷേപത്തിന് കാരണം. അമിതഭാരം കയറ്റിവരുന്ന വാഹനങ്ങൾ ഇവിടെ അപകടത്തിൽപെടാൻ സാധ്യത ഏറെയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. റോഡിനാവശ്യമായ സ്ഥലം ഇരുവശത്തും ഉണ്ടായതിനാൽ സംരക്ഷണഭിത്തി ഉറപ്പോടെ നിർമിക്കാൻ കഴിയുമ്പോഴാണ് നിലവിെല പഴയ കരിങ്കൽഭിത്തിയുടെ മുകളിൽ കല്ലുപാകി നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. പാലമേൽ-താമരക്കുളം പഞ്ചായത്ത് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഗുരുനാഥൻകുളങ്ങര-ഇടിഞ്ഞയ്യത്ത് ജങ്ഷൻ റോഡിൻെറ നിർമാണം പൂർത്തിയാകുന്നതോടെ ഇതുവഴി വാഹനങ്ങളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ. ഉറപ്പുള്ള രീതിയിൽ റോഡിൻെറ നിർമാണം നടത്തണമെന്നും അല്ലെങ്കിൽ നിർമാണം തടയുമെന്നും പ്രദേശവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story