Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2019 5:03 AM IST Updated On
date_range 8 July 2019 5:03 AM ISTചെരിപ്പ് ഗോഡൗണിൽ തീപിടിത്തം; വൻ നാശനഷ്ടം
text_fieldsbookmark_border
50 ലക്ഷം രൂപയുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തൽ മട്ടാഞ്ചേരി: തോപ്പുംപടി കവലയിൽ പ്രവര്‍ത്തിക്കുന്ന ചെരുപ്പ് ക ടയുടെ ഗോഡൗണിന് തീപിടിച്ച് വൻ നാശനഷ്ടം. കരുവേലിപ്പടി സ്വദേശി ഹക്കീമിൻെറ ഉടമസ്ഥതയിലുള്ള മാര്‍സന്‍ ഫുട്വെയര്‍ ഷോപ്പിലാണ് വന്‍ തീപിടിത്തമുണ്ടായത്. ഏതാണ്ട് അരക്കോടി രൂപയുടെ സ്റ്റോക്കാണ് സ്റ്റോറിലുണ്ടായിരുന്നത്. ഇവ പൂർണമായും കത്തിനശിച്ചു. ഞായറാഴ്ച ഉച്ചക്ക് 1.15ഓടെയാണ് സംഭവം. കടയുടെ രണ്ടാംനിലയിലെ ഗോഡൗണിലാണ് തീപിടിച്ചത്. തീ ആളിപ്പടര്‍ന്നതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. ജില്ല ഫയർ ഓഫിസർ എ.എസ്. ജോഷിയുടെ നേതൃത്വത്തിൽ ഗാന്ധിനഗര്‍, ക്ലബ് റോഡ്, മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി, തൃപ്പൂണിത്തുറ, അരൂര്‍ എന്നിവിടങ്ങളിലെ ഒമ്പത് യൂനിറ്റുകളില്‍നിന്നുള്ള 45ഓളം ഉദ്യോഗസ്ഥർ രണ്ടരമണിക്കൂര്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. കൊച്ചിൻ പോർട്ട്, നാവികസേന എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാ യൂനിറ്റുകളും തീയണക്കാൻ എത്തിയിരുന്നു. നാട്ടുകാരും സേനക്കൊപ്പം കൈകോർത്തു. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. ഗോഡൗണിൻെറ താഴത്തേ നിലയിലെ കടയിലേക്ക് തീ പടരാതിരുന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. തീപിടിത്തമുണ്ടായതറിഞ്ഞ് വലിയ ജനക്കൂട്ടമാണ് തോപ്പുംപടിയില്‍ എത്തിയത്. ഹൈബി ഈഡന്‍ എം.പി, കെ.ജെ. മാക്സി എം.എല്‍.എ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story