Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2019 5:03 AM IST Updated On
date_range 8 July 2019 5:03 AM ISTപൊതുയോഗവും അവാർഡ് വിതരണവും
text_fieldsbookmark_border
പിറവം: കക്കാട് 5301ാം നമ്പർ എസ്.എൻ.ഡി.പി ശാഖ യോഗത്തിൻെറ വാർഷിക പൊതുയോഗവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കുള്ള അവാർഡ് വിതരണവും കക്കാട് ശാഖ ഹാളിൽ നടന്നു. വാർഷിക പൊതുയോഗത്തിൻെറ ഉദ്ഘാടനവും പ്രാർഥന പുസ്തക പ്രകാശനത്തിൻെറ പ്രകാശനവും മൂവാറ്റുപുഴ യൂനിയൻ പ്രസിഡൻറ് വി.കെ. നാരായണൻ നിർവഹിച്ചു. യൂനിയൻ വൈസ് പ്രസിഡൻറ് പി.എൻ. പ്രഭ, സെക്രട്ടറി ഇൻ. ചാർജ് അഡ്വ. എ.കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ് വിതരണം നഗരസഭ കൗൺസിലർ കെ.ആർ. ശശി നിർവഹിച്ചു. ശാഖ കുടുംബാംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ മുതിർന്ന പൗരന്മാരെ ആദരിച്ചു. ശാഖ സെക്രട്ടറി പി.പി. ശിവദാസ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പ്രസിഡൻറ് ടി.എം. റെജി അധ്യക്ഷതവഹിച്ചു. യൂനിയൻ കമ്മിറ്റി അംഗം കെ.കെ. രാജപ്പൻ സ്വാഗതവും ശാഖ വൈസ് പ്രസിഡൻറ് എം.ടി. ബിജു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story