Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആശ്രമം ബസ്...

ആശ്രമം ബസ് സ്​റ്റാൻഡ്​​ സാമൂഹികവിരുദ്ധ താവളമായി

text_fields
bookmark_border
മൂവാറ്റുപുഴ: നഗരസഭക്ക് കീഴിലെ ആശ്രമം ബസ്സ്റ്റാൻഡ് സാമൂഹികവിരുദ്ധരുടെ താവളമായി. ലക്ഷങ്ങൾ മുടക്കി അടുത്തകാലത്ത് നവീകരിച്ച ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റ് സാമൂഹിക വിരുദ്ധർ തല്ലിത്തകർത്തു. കസേരകളും മറ്റും മദ്യപസംഘം നശിപ്പിച്ചു. ബസ് സ്റ്റാൻഡിലെ സ്ത്രീകൾക്കുള്ള ഇരിപ്പിടങ്ങൾ ഇവരാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. പകൽസമയത്തുപോലും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ഉപദ്രവങ്ങളുണ്ടാകുന്നുണ്ട്. ശുചിമുറികളും സാമൂഹികവിരുദ്ധർ വൃത്തികേടാക്കി. ബസ്സ്റ്റാൻഡിൽ എയ്ഡ് പോസ്റ്റുണ്ടെങ്കിലും പൊലീസ് തിരിഞ്ഞുനോക്കാറില്ല. യാത്രക്കാരും ബസ് ജീവനക്കാരും പലവട്ടം പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുക്കാത്തതാണ് പ്രശ്നങ്ങൾ രൂക്ഷമാകാൻ കാരണം. ബസ്സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനക്ഷമമാക്കണമെന്നും സാമൂഹിക വിരുദ്ധർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മൂവാറ്റുപുഴ മേഖല പൗരസമിതി നഗരസഭക്ക് പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story