Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2019 5:03 AM IST Updated On
date_range 8 July 2019 5:03 AM ISTബഷീർ അനുസ്മരണവും പുസ്തക പ്രദർശനവും
text_fieldsbookmark_border
പിറവം: ആരക്കുന്നം സൻെറ് ജോർജസ് ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഗ്രാമീണ വായനശാലയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.പി. സുഭാഷ് ഉദ്ഘാടനം ചെയ്തു. ബഷീർ ക്വിസ് മത്സരത്തിൽ വിജയികളായ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ മാനേജർ സി.കെ. റെജി അധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രസ് പ്രീത ജോസ്, വായനശാല പ്രസിഡൻറ് ജിനു ജോർജ്, മഞ്ജു വർഗീസ്, കെ.എ. ബിജോയ്, ജോമോൻ മാത്യു എന്നിവർ സംസാരിച്ചു. അലീന ജോർജ്, അനീന വർഗീസ്, ആൽവിൻ അജി, വൈക രാജു തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story