Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2019 5:03 AM IST Updated On
date_range 8 July 2019 5:03 AM ISTമാവേലി സ്റ്റോറുകളിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കണം
text_fieldsbookmark_border
EM KKM IDENTY CARD കേരള സ്‌റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ എംപ്ലോയിസ് യൂനിയൻ (സി.ഐ.ടി.യു) അംഗങ്ങളുടെ തിരിച്ചറിയൽ കാർഡ് വിതര ണം ഷാജു ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു കൂത്താട്ടുകുളം: മാവേലി സ്റ്റോറുകളിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കണമെന്നും വിൽപന കുറഞ്ഞെന്ന കാരണത്താൽ തൊഴിലാളികൾക്ക് കൂലി നൽകാതിരിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും കേരള സ്‌റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ എംപ്ലോയിസ് യൂനിയൻ (സി.ഐ.ടി.യു) കൂത്താട്ടുകുളം ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന വർക്കിങ് പ്രസിഡൻറ് എൻ.എ. മണി ഉദ്ഘാടനം ചെയ്തു. അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് നിർവഹിച്ചു. സി.എൻ. പ്രഭകുമാർ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ഉദയകുമാർ, ജില്ല സെക്രട്ടറി എം.ടി. ജോസഫ്, ജില്ല പ്രസിഡൻറ് ബി. അജിത് ബാൽ, ഏരിയ സെക്രട്ടറി സണ്ണി കുര്യാക്കോസ് എന്നിവർ സംസാരിച്ചു. തൊഴിലാളി വിരുദ്ധ നിലപാട് തുടർന്നാൽ മാവേലി സ്റ്റോറുകളിലേക്കും സിവിൽ സപ്ലൈസ് ഗോഡൗണിലേക്കും സമരപരിപാടികൾ ആരംഭിക്കുമെന്ന് ഏരിയ സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story