Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2019 5:03 AM IST Updated On
date_range 8 July 2019 5:03 AM ISTകുസാറ്റിൽ എം.എസ്സി ഫിസിക്സ് സ്പോട്ട് അഡ്മിഷൻ
text_fieldsbookmark_border
കൊച്ചി: കൊച്ചി സർവകലാശാലയുടെ എം.എസ്സി (ഫിസിക്സ്) കോഴ്സിൽ ഒഴിവുള്ള സീറ്റുകളിേലക്ക് ജൂലൈ 10ന് സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. പൊതുവിഭാഗത്തിൽ സർവകലാശാലയുടെ പൊതു പ്രവേശന പരീക്ഷയിൽ 100 വരെ റാങ്കു നേടിയവരെയും സംവരണ വിഭാഗത്തിൽ (എസ്.സി/എസ്.ടി ഒഴികെ) 500 വരെയുള്ള റാങ്കുകാരെയുമാണ് പരിഗണിക്കുക. വിശദ വിവരങ്ങൾ www.admissions.cusat.ac.in എന്ന സൈറ്റിലും 0484 2862441 എന്ന ഫോൺ നമ്പറിലും ലഭ്യമാണ്. താൽപര്യമുള്ളവർ 10ന് രാവിലെ 11ന് മുമ്പ് യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി തൃക്കാക്കര കാമ്പസിലുള്ള ഫിസിക്സ് വകുപ്പിൽ റിപ്പോർട്ട് ചെയ്യണമെന്ന് വകുപ്പ് മേധാവി അറിയിച്ചു. പ്രവേശനം ലഭിക്കുന്നവർ അന്നുതന്നെ ഫീസടച്ച് പ്രവേശനം ഉറപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story