Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2019 5:01 AM IST Updated On
date_range 2 July 2019 5:01 AM ISTനദീജല തർക്കവിവരങ്ങൾ നൽകേണ്ടെന്ന സർക്കാർ ഉത്തരവ് പരിഗണിക്കരുതെന്ന് ഹൈകോടതി
text_fieldsbookmark_border
കൊച്ചി: അന്തർ സംസ്ഥാന നദീജല തർക്കങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകേണ്ടതില്ലെന്ന സർക്കാർ ഉത്തരവ് പരിഗണിക്കാതെ വിവരാവകാശ ഒാഫിസർമാർ തീരുമാനമെടുക്കണമെന്ന് ഹൈകോടതി. ജലവിഭവ (ഇൻറർ സ്റ്റേറ്റ് വാട്ടർ സെൽ) അഡീ. ചീഫ് സെക്രട്ടറി 2014 ജൂലൈ 22ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് ആർ.ടി.ഐ കേരള ഫെഡറേഷൻ പ്രസിഡൻറ് ഡി.ബി. ബിനു നൽകിയ ഹരജിയിലാണ് ഉത്തരവ്. അന്തർ സംസ്ഥാന നദീജല തർക്കവുമായി ബന്ധപ്പെട്ട കേസുകൾ തീർപ്പാകുന്നതുവരെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകേണ്ടെന്നാണ് ഉത്തരവിൽ പറയുന്നത്. മുല്ലപ്പെരിയാർ തർക്കവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള റിവ്യൂ ഹരജിയുടെ വിവരങ്ങൾ ഉൾപ്പെടെ ലഭിക്കാൻ നൽകിയ അേപക്ഷകൾ ഇതിൻെറ പേരിൽ നിരസിച്ചിരുന്നു. ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാറിന് കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ചു. വിവരാവകാശ ഒാഫിസർമാരെയും അപ്പീൽ അധികൃതെരയും സ്വാധീനിക്കുന്നതാണ് ഇത്. നിയമവ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നറിഞ്ഞുകൊണ്ടുതന്നെ ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത് ആശങ്കജനകമാണ്. വിവരാവകാശ നിയമത്തിലെ എട്ട്, ഒമ്പത് വകുപ്പുകളിൽ പറയുന്ന കാര്യങ്ങൾക്ക് മാത്രമുള്ള സംരക്ഷണമാണ് സർക്കാർ ദുരുപയോഗം ചെയ്തത്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ വിവരാവകാശ ഒാഫിസർമാരും അപ്പീൽ അധികൃതരും ഇൻഫർമേഷൻ കമീഷണറുമാണ് തീരുമാനമെടുക്കേണ്ടതെന്നിരിക്കെ ഇവരെ നിയന്ത്രിക്കുന്ന സർക്കാർ ഉത്തരവുകൾക്ക് നിയമപരമായ സാധുതയില്ലെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story