Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതണല്‍മരത്തോട്​...

തണല്‍മരത്തോട്​ കൊടുംക്രൂരത

text_fields
bookmark_border
കിഴക്കമ്പലം: താമരച്ചാല്‍ ബൈപാസ് റോഡരികിലെ തണല്‍മരം നശിപ്പിക്കാന്‍ സാമൂഹികവിരുദ്ധരുടെ ശ്രമം. മരത്തിനുചുവട്ടില്‍ ആസിഡ് ഒഴിച്ചാണ് നശിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. നാളുകളായി ബൈപാസ് റോഡിലെ കടകള്‍ക്കുമുന്നില്‍ നില്‍ക്കുന്ന വാകമരം കാല്‍നടയാത്രികര്‍ക്കും കടകളില്‍ എത്തുന്നവര്‍ക്കും തണല്‍ നല്‍കുന്നതിന് പ്രദേശവാസികള്‍ നട്ടുപിടിപ്പിച്ചതാണ്. എന്നാല്‍, മരം വളര്‍ന്നുവലുതായപ്പോഴാണ് നശിപ്പിക്കാൻ ആസിഡ് പ്രയോഗം നടത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് മരത്തിൻെറ അടിഭാഗം ഉണങ്ങിയ അവസ്ഥയാണ്. മരം നശിപ്പിക്കാന്‍ നടത്തിയ ശ്രമം മനുഷ്യത്വത്തിന് നിരക്കാത്തതാണെന്ന് സി.പി.ഐ കിഴക്കമ്പലം ലോക്കല്‍ സെക്രട്ടറിയും പ്രദേശവാസിയുമായ പി.ഡി. വര്‍ഗീസ് പറഞ്ഞു. സന്ധ്യസമയങ്ങളിൽ പ്രദേശത്ത് മാലിന്യം വാഹനങ്ങളില്‍ കൊണ്ടുത്തള്ളുന്നതും പതിവാണ്. പോലീസ് രാത്രി പട്രോളിങ് ശക്മാക്കണമെന്ന് ആവശ്യമുയർന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story