Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2019 5:29 AM IST Updated On
date_range 1 July 2019 5:29 AM ISTകുളത്തിലെ വളർത്തുമത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി
text_fieldsbookmark_border
കിഴക്കമ്പലം: സ്വകാര്യ വ്യക്തി കുളത്തിൽ വളർത്തിയ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങി. വിഷം കലര്‍ന്നതായാണ് സംശ യം. കിഴക്കമ്പലം പഞ്ചായത്തിലെ മലയിടം തുരുത്ത് മാക്കീനിക്കരയിലാണ് സംഭവം. വിളെവെടുപ്പിന് പാകമായ രണ്ടുകിലോ തൂക്കമുള്ള മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. കിറ്റെക്‌സ് ഗ്രൂപ്പിൻെറ ഉടമസ്ഥതയിലുള്ള 40 സൻെറ് സ്ഥലത്ത് ട്വൻറി20യുടെ സഹകരണത്തോടെ മത്സ്യഗ്രാമം പദ്ധതിയില്‍പെടുത്തി മാക്കിനിക്കര ഇടയത്ത് സന്തോഷ് ഒന്നരവര്‍ഷം മുമ്പ് ആരംഭിച്ച മത്സ്യകൃഷിയാണിത്. കട്ട്‌ല, നെട്ടര്‍, തിേലാപ്പിയ വിഭാഗത്തില്‍പ്പെട്ട മീനുകളാണ് ഇവിടെ വളര്‍ത്തിയിരുന്നത്. ഹൈദരാബാദില്‍നിന്ന് കൊണ്ടുവന്ന 8000ത്തിലേറെ മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇവിടെ നിക്ഷേപിച്ചിരുന്നത്. വിളവെടുപ്പ് നടത്താനിരിക്കെയാണ് കഴിഞ്ഞദിവസം മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് സന്തോഷ് പറഞ്ഞു. വെള്ളത്തിൻെറ മുകള്‍പ്പരപ്പില്‍ വന്ന മത്സ്യങ്ങള്‍ പിടഞ്ഞ് ചാവുകയായിരുന്നു. ആദ്യമാദ്യം ഒന്നുരണ്ടെണ്ണം ചത്തുപൊങ്ങി. പിന്നീട് ആയിരക്കണക്കിന് മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. വെള്ളത്തിൻെറ നിറംമാറ്റവും ഗന്ധവും പ്രദേശത്ത് രൂക്ഷമാണ്. മൂന്നുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി സന്തോഷ് പറഞ്ഞു. തടിയിട്ടപറമ്പ് പൊലീസ് കേസെടുത്ത് അേന്വഷണമാരംഭിച്ചിട്ടുണ്ട്. കുളത്തിലെ ജലം പരിശോധനക്ക് അയക്കുമെന്ന് എസ്.ഐ രാജേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story