Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രോജക്ട് ഫെലോ...

പ്രോജക്ട് ഫെലോ വാക്​-ഇന്‍ ഇൻറര്‍വ്യൂ

text_fields
bookmark_border
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്‌കൂള്‍ ഓഫ് എൻജിനീയറിങ്, സിവില്‍ എൻജിനീയറിങ് വകുപ്പിലെ പ്രഫസര് ‍ ഡോ. കെ.എസ്. ബീനക്ക് അനുവദിച്ച, 'കേരളത്തിലെ മണ്‍തിട്ടകളുടെ ക്രമീകരണ' വുമായി ബന്ധപ്പെട്ട പ്രോജക്ടില്‍ പ്രോജക്ട് ഫെലോയുടെ ഒഴിവുണ്ട്. എട്ട് മാസത്തേക്കാണ് നിയമനം. ഫസ്റ്റ് ക്ലാസോടെ ബി.ടെക് സിവില്‍ എൻജിനീയറിങ്/ ബി.ഇ ബിരുദവും ജിയോടെക്‌നിക്കല്‍/ സ്ട്രക്ചറല്‍/ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എൻജിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ജൂലൈ അഞ്ചിന് രാവിലെ 10.30ന് മുമ്പ് സിവില്‍ എൻജിനീയറിങ് വകുപ്പില്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പിയും സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9447329888. എം.ടെക് സീറ്റ് ഒഴിവ് കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പില്‍ എം.ടെക് കോഴ്‌സുകളില്‍ പട്ടികജാതി- പട്ടികവര്‍ഗം ഉള്‍പ്പെടെ സംവരണ സീറ്റുകളില്‍ ഏതാനും ഒഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാർഥികള്‍ ജൂലൈ രണ്ടിന് രാവിലെ 10ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0484- 2577126, 2862301/ cs.cusat.ac.in
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story