Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2019 5:03 AM IST Updated On
date_range 26 Jun 2019 5:03 AM ISTലഹരിക്കെതിരായ സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ക്ക് തുടക്കം
text_fieldsbookmark_border
കൊച്ചി: വിദ്യാലയങ്ങള്‍ ലഹരിവിമുക്തമാക്കാൻ ജില്ല ലീഗല്‍ സർവിസസ് അതോറിറ്റിയുടെ (ഡി.എൽ.എസ്.എ) സ്കൂള്‍ പ്രൊട്ടക്ഷ ന്‍ ഗ്രൂപ് രൂപവത്കരണം ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഉദ്ഘാടനം ചെയ്തു. ഡി.എൽ.എസ്.എ ചെയര്‍മാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഡോ. കൗസര്‍ ഇടപകത്ത് അധ്യക്ഷതവഹിച്ചു. 70 ശതമാനം വിദ്യാർഥികൾ ലഹരിയുടെ വഴിയിലേക്ക് എത്തിപ്പെടാനുള്ള ഗുരുതര സാഹചര്യം നിലനിൽക്കുന്നുവെന്ന് സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകളെ ഏകീകരിച്ച് ലഹരിക്കെതിരെ ശക്തമായ കർമപരിപാടികള്‍ രൂപവത്കരിക്കുന്നതിനോടൊപ്പം ശിശുസൗഹൃദ നിയമസേവനങ്ങള്‍ വ്യാപകമാക്കാനും ഡി.എല്‍.എസ്.എ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സി.ബി.ഐ സ്പെഷല്‍ ജഡ്ജ് കെ. സത്യന്‍, ഡി.സി.പി ജി. പൂങ്കുഴലി, എക്സൈസ് ജോയൻറ് കമീഷണര്‍ കെ.എ. നെല്‍സന്‍, എ.ഡി.എം. ചന്ദ്രശേഖരന്‍ നായര്‍, ഹയര്‍ സെക്കൻഡറി റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ശകുന്തള, സൻെറ് തെരേസാസ് കോളജ് ഡയറക്ടര്‍ സിസ്റ്റർ ഡോ. വിനീത, പ്രിന്‍സിപ്പൽ ഡോ. സജിമോള്‍ അഗസ്റ്റിൻ, സബ് ജഡ്ജ് വി.ജി ശാലീന നായര്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് രഞ്ജിത് കൃഷ്ണന്‍, മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. ഡീനു ചാക്കോ എന്നിവര്‍ സംസാരിച്ചു. ലഹരിവസ്തുക്കള്‍, അശ്ലീല പ്രസിദ്ധീകരണങ്ങള്‍, പുകയില ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം തടയുന്നത് ലക്ഷ്യമിട്ടുള്ള കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്ത യോഗത്തില്‍ ജില്ല ആസ്ഥാനത്തെ ജുഡീഷ്യല്‍, പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍, സ്കൂള്‍ പ്രിന്‍സിപ്പൽമാര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story