Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2019 5:02 AM IST Updated On
date_range 15 Jun 2019 5:02 AM ISTചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്: ട്രിപ് നടത്തിയ വാഹനങ്ങൾക്ക് വാടക കിട്ടിയില്ലെന്ന് പരാതി
text_fieldsbookmark_border
ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സ്വകാര്യ ബസുകൾ ഉൾപ്പെടെ ടൂറിസ്റ്റ് വാഹനങ്ങളും ടൂറിസ്റ്റ് ബസു കളും ട്രിപ് നടത്തിയ വാടക കിട്ടിയില്ലെന്ന് പരാതി. 2018 മേയ് 25ന് നടന്ന ഉപതെരഞ്ഞെടുപ്പിന് മോട്ടോർ വാഹന വകുപ്പാണ് വാഹനങ്ങൾ പിടിച്ച് റവന്യൂ വകുപ്പിന് നൽകിയത്. ഒരുവർഷം കഴിഞ്ഞിട്ടും ഈ വാഹനങ്ങൾ രണ്ടുദിവസം ട്രിപ് നടത്തിയതിൻെറ വാടക വാഹന ഉടമകൾക്ക് നൽകിയിട്ടില്ല. ജീവനക്കാരുടെ വേതനം, ഡീസൽ മുതലായ െചലവുകൾ ഉടമസ്ഥരുടെ കൈയിൽനിന്നാണ് മുടക്കിയിട്ടുള്ളത്. രണ്ടുദിവസത്തേക്ക് വാഹനങ്ങളുടെ വാടക വളരെ തുച്ഛമായ തുകയാണ് അധികാരികൾ നിശ്ചയിച്ചത്. ഈ സാഹചര്യത്തിൽ 2019ലെ ലോക്സഭ ഇലക്ഷൻ സംബന്ധിച്ച് പിടിച്ചെടുത്ത ബസുകളുടെയും മറ്റ് വാഹനങ്ങളുടെയും വാടക എപ്പോൾ കിട്ടുമെന്ന ആശങ്കയിലാണ് ചെങ്ങന്നൂരിലെ വാഹന ഉടമകൾ. ഇതുസംബന്ധിച്ച് ഇലക്ഷൻ അധികാരികൾക്കും കലക്ടർക്കും മുമ്പ് പരാതി നൽകിയിരുന്നു. ഇതുവരെ നടപടിയാവാത്തതിനാൽ വീണ്ടും കലക്ടർ, െഡപ്യൂട്ടി തഹസിൽദാർ (ഇലക്ഷൻ), എം.എൽ.എ എന്നിവർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ. പ്രസിഡൻറ് കെ.സജീവ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് പി. ജോൺ, ട്രഷറർ ആർ. പുരുഷോത്തമൻ, സതീഷ് ആർ. സത്താർ, കൃഷ്ണൻകുട്ടി നായർ, രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. ഏകദിന സെമിനാറും പ്രതിഭ പുരസ്‌കാരവും ചാരുംമൂട്: കേരള മാപ്പിള കലാസാഹിത്യ സമിതി (മകാസ) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന സെമിനാറും പ്രതിഭ പുരസ്‌കാരവും കലാമേളയും ശനിയാഴ്ച രാവിലെ 10ന് ചാരുംമൂട് മജസ്റ്റിക് സൻെററിൽ നടക്കും. ഉദ്ഘാടനവും അവാര്‍ഡ് സമര്‍പ്പണവും ആര്‍. രാജേഷ് എം.എല്‍.എ നിര്‍വഹിക്കും. ജില്ല പ്രസിഡൻറ് ഡോ. എസ്. ഫറൂഖ് അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story