Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2019 5:03 AM IST Updated On
date_range 13 Jun 2019 5:03 AM ISTഒറ്റമശ്ശേരിയില്‍ ഉപരോധസമരം പിന്‍വലിച്ചു
text_fieldsbookmark_border
ചേര്‍ത്തല: ഒറ്റമശ്ശേരിയില്‍ പ്രദേശവാസികള്‍ നടത്തിവന്ന റോഡ് ഉപരോധസമരം പിന്‍വലിച്ചു. തീരസംരക്ഷണത്തിന് മണല്‍ച ാക്കുകള്‍ നിറക്കാൻ ജില്ല ഭരണകൂടം ബുധനാഴ്ച വൈകീട്ട് മണല്‍ എത്തിച്ചതിനെ തുടര്‍ന്നാണ് രാത്രിയോടെ സമരം താല്‍ക്കാലികമായി പിന്‍വലിച്ചത്. തീരദേശറോഡില്‍ പന്തല്‍കെട്ടിയായിരുന്നു സമരം. കലക്ടറുടെ ഉറപ്പുപ്രകാരം ശനിയാഴ്ചയോടെ കടൽേക്ഷാഭമുള്ള സ്ഥലങ്ങളില്‍ കല്ലിട്ടുതുടങ്ങിയിെല്ലങ്കിൽ സമരം പുനരാരംഭിക്കുമെന്നും പ്രദേശവാസികൾ അറിയിച്ചു. സ്കൂളിലെത്തി പഠിക്കണമെന്ന നവ്യയുടെ ആഗ്രഹത്തിന് സാക്ഷാത്കാരം മുഹമ്മ: വൈകല്യങ്ങളെ ഇച്ഛാശക്തികൊണ്ട് തോൽപിച്ച് സ്കൂളിലെത്തി പഠിക്കണമെന്ന നവ്യയുടെ അഞ്ചുവർഷത്തെ ആഗ്രഹത്തിന് സാക്ഷാത്കാരം. സുരക്ഷിതമായൊരു വീൽ ചെയറിന് കാത്തിരുന്ന നവ്യക്കും കുടുംബത്തിനും ഇലക്ട്രിക് വീൽചെയർ നൽകിയാണ് മുഹമ്മ ഫൈബർ വേൾഡ് കമ്പനി എം.ഡി റോബി ഫ്രാൻസിസ് കരുതലും പിന്തുണയുമേകിയത്. മുഹമ്മ എ.ബി വിലാസം എച്ച്.എസ്.എസിലെ 10ാം ക്ലാസ് വിദ്യാർഥിനിയാണ് നവ്യ. സ്കൂളിലെ എസ്.പി.സി യൂനിറ്റിൻെറ അഭ്യർഥനയെ തുടർന്നാണ് 70,000 രൂപ വിലയുള്ള ഇലക്ട്രിക് വീൽചെയർ വാങ്ങി നൽകിയത്. എസ്.പി.സി അവലോകന യോഗത്തിൽ അധ്യാപിക പി.ആർ. അശ്വതി നവ്യയുടെ ദയനീയാവസ്ഥ അവതരിപ്പിച്ചതാണ് വഴിത്തിരിവായത്. കഞ്ഞിക്കുഴി പുത്തനമ്പലത്തിന് സമീപം പാണിചിറയിൽ ലാൽ-ശോഭന ദമ്പതികളുടെ മകളായ നവ്യയുടെ അരക്ക് കീഴ്പോട്ട് തളർന്ന അവസ്ഥയിലാണ്. എ.ബി വിലാസം എച്ച്.എസ്.എസിൽ അഞ്ചാം ക്ലാസിൽ ചേർന്നെങ്കിലും ശാരീരികാവശതകൾ മൂലം സ്ഥിരമായി സ്കൂളിലെത്തി പഠിക്കാൻ കഴിഞ്ഞിരുന്നില്ല. എസ്.പി.സി കാഡറ്റുകളും സമഗ്ര ശിക്ഷ റിസോഴ്സ് അധ്യാപിക പി.എസ്. സുനിതയും വീട്ടിലെത്തി പഠിപ്പിച്ചു. നന്നായി പഠിക്കാൻ കഴിവുള്ള നവ്യ 10ാം ക്ലാസിലെങ്കിലും സ്കൂളിലെത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ എല്ലാവരും പിന്തുണയുമായെത്തി. ക്ലാസിലേക്ക് വീൽചെയർ കയറ്റാനും മറ്റുമുള്ള സൗകര്യം സ്കൂൾ മാനേജ്മൻെറ് ചെയ്തുകൊടുക്കും. എ.എസ്.പി ആർ. വിശ്വനാഥ് ഇലക്ട്രിക് വീൽചെയർ നൽകി. പ്രിൻസിപ്പൽ പി. സജീവ് അധ്യക്ഷത വഹിച്ചു. വീൽചെയർ സംഭാവന ചെയ്ത റോബി ഫ്രാൻസിസിനെ ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് നേടിയ എസ്.പി.സി കാഡറ്റുകളായ 10 വിദ്യാർഥികൾക്ക് ഉപഹാരം സമ്മാനിച്ചു. ഹെഡ്മിസ്ട്രസ് വി.കെ. ഷക്കീല, കെ.വി. ജയചന്ദ്രൻ, ഷാജി മഞ്ജരി, കെ.എസ്. ലാലിച്ചൻ, എം.വി. സാബുമോൻ, പി.ആർ. അശ്വതി, എസ്.ഐമാരായ വി. ഓമനക്കുട്ടൻ, റിജിൽ എം. തോമസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story