Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപഠനോപകരണ വിതരണം

പഠനോപകരണ വിതരണം

text_fields
bookmark_border
അമ്പലപ്പുഴ: വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പുറക്കാട് പഞ്ചായത്തിലെ 10, 11 വാർഡുകളിലെ നിർധനരായ കുട്ടികൾക്ക് സ്റ്റഡി ടേബിൾ, ബാഗ്, ബുക്ക്, കുട മുതലായവ വിതരണം ചെയ്തു. അമ്പലപ്പുഴ മണ്ഡലം പ്രസിഡൻറ് തുണ്ടിൽ ബഷീർ ഉദ്ഘാടനം ചെയ്തു. വനിത വിഭാഗം ജില്ല പ്രസിഡൻറ് സുഭദ്രാമ്മ തോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗംഗാധരൻ, ഫ്രറ്റേനിറ്റി മൂവ്മൻെറ് അമ്പലപ്പുഴ മണ്ഡലം പ്രസിഡൻറ് യാസിർ തുണ്ടിൽ, ജമാഅത്തെ ഇസ്ലാമി അമ്പലപ്പുഴ ഏരിയ സെക്രട്ടറി താജുദ്ദീൻ എന്നിവർ സംസാരിച്ചു. താൽക്കാലിക അധ്യാപകനിയമനം അട്ടിമറിയെന്ന് യൂത്ത് കോണ്‍ഗ്രസ് ചേര്‍ത്തല: പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾ സ്‌കൂളുകളില്‍ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നത് അട്ടിമറിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍സെക്രട്ടറി എസ്. ശരത്. യു.പി.എസ്.എ തസ്തികകളില്‍ ജില്ലയില്‍ അമ്പതിലേറെയും എല്‍.പി.എസ്.എയില്‍ 290 ഒഴിവുകളുണ്ടായിട്ടും സ്ഥിരനിയമനം നടക്കുന്നില്ല. ഇടത് അധ്യാപകസംഘടന ഇടപെട്ട് താല്‍ക്കാലിക അധ്യാപകരെന്ന പേരില്‍ സ്‌കൂളുകളില്‍ പാര്‍ട്ടി അനുഭാവികളെ തിരുകിക്കയറ്റുകയാണ്. ഈ നടപടിയിൽനിന്ന് പിന്മാറിയില്ലെങ്കില്‍ റാങ്ക്‌ലിസ്റ്റില്‍ ഉൾപ്പെട്ടവരെ അണിനിരത്തി പ്രക്ഷോഭം ശക്തമാക്കുമെന്നും എസ്. ശരത് മുന്നറിയിപ്പുനല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story