Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2019 5:04 AM IST Updated On
date_range 8 Jun 2019 5:04 AM ISTസമുദ്രങ്ങൾക്ക് ശ്വാസംമുട്ടുന്നു; ഒരു ദിവസം അടിയുന്നത് 22,000 ടൺ പ്ലാസ്റ്റിക്
text_fieldsbookmark_border
കൊച്ചി: ലോകത്തിലെ സമുദ്രങ്ങളിൽ ഒരു ദിവസം വന്നടിയുന്നത് ശരാശരി 22,000 ടൺ പ്ലാസ്റ്റിക് മാലിന്യം. കഴിഞ്ഞ 10 വർഷത്തിന ിടയിലാണ് സമുദ്രത്തിൻെറ അടിത്തട്ടിൽ പ്ലാസ്റ്റിക് മാലിന്യം ഇത്രയധികം വർധിച്ചതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതുമൂലം തകരുന്ന ആവാസവ്യവസ്ഥയിൽ സമുദ്രജീവികളുടെ നിലനിൽപ് കടുത്ത ഭീഷണി നേരിടുകയാണ്. സമുദ്രത്തിലെത്തുന്ന പ്ലാസ്റ്റിക് മാലിന്യത്തിൻെറ വലിയൊരു ഭാഗവും മനുഷ്യൻ നേരിട്ട് തള്ളുന്നതാണ്. ഇവ 60 ശതമാനം കടൽപക്ഷികളുടെയും ഏറക്കുറെ പൂർണമായി കടലാമകളുടെയും ജീവന് ഭീഷണി ഉയർത്തുന്നതായാണ് ഏറ്റവും പുതിയ പഠനങ്ങളിലെ കണ്ടെത്തലുകളെന്ന് കേരള മത്സ്യ, സമുദ്ര പഠന സർവകലാശാലയിലെ (കുഫോസ്) കെമിക്കൽ ഓഷ്യനോഗ്രഫി വിഭാഗം അസി. പ്രഫസറും ഗവേഷകയുമായ ഡോ. അനു ഗോപിനാഥ് പറയുന്നു. പ്ലാസ്റ്റിക് മാലിന്യത്തെ ഭക്ഷണമായി തെറ്റിദ്ധരിച്ച് ഉപയോഗിക്കുകയാണ് ഈ ജീവികൾ. പ്ലാസ്റ്റിക് കത്തിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന തിരിച്ചറിവ് മാലിന്യം വൻതോതിൽ ജലാശയങ്ങളിൽ തള്ളുന്ന പ്രവണതക്കാണ് വഴിവെച്ചത്. എന്നാൽ, കടലിൽ തള്ളുന്ന മാലിന്യം മത്സ്യങ്ങളുൾപ്പെടെയുള്ള ഭക്ഷണ ശൃംഖലയിലൂടെ മനുഷ്യനിലേക്കുതന്നെ മടങ്ങിവരുന്നു എന്ന ഗുരുതര സ്ഥിതിവിശേഷമാണുള്ളത്. മതിയായ സംസ്കരണ സംവിധാനമില്ലാത്ത വികസ്വര രാജ്യങ്ങളിലെ സമുദ്രങ്ങൾക്കാണ് മുമ്പ് പ്ലാസ്റ്റിക് മാലിന്യം ഭീഷണി സൃഷ്ടിച്ചിരുന്നതെങ്കിൽ ഇപ്പോൾ വികസിത രാജ്യങ്ങളും ഇക്കാര്യത്തിൽ പിന്നിലല്ല. മനുഷ്യവാസം തീരെയില്ലാത്ത മേഖലകളിലെ സമുദ്രങ്ങളിൽപോലും പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിലേക്കുള്ള ടൂറിസം വ്യാപനവും കപ്പലുകളുടെ സാന്നിധ്യവുമാണ് കാരണമെന്നാണ് വിലയിരുത്തൽ. ഉപേക്ഷിക്കപ്പെടുന്ന മത്സ്യബന്ധന വലകളും കടൽജീവികൾക്ക് ഭീഷണിയാണെന്ന് മൂന്നുതവണ ആർട്ടിക് പര്യവേക്ഷണ സംഘത്തിൽ അംഗമായിരുന്ന ഡോ. അനു പറയുന്നു. ഗ്രീൻപീസ് പോലുള്ള സംഘടനകൾ ഇതിനെതിരായ പ്രവർത്തനങ്ങളിൽ സജീവമാണ്. പി.പി. കബീർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story