Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊതു വിദ്യാലയങ്ങളിൽ...

പൊതു വിദ്യാലയങ്ങളിൽ ഇത്രയും ഗുണങ്ങൾ

text_fields
bookmark_border
ആലപ്പുഴ: ഉയർന്ന പഠനനിലവാരം, സൗജന്യ പാഠപുസ്തകം, സൗജന്യ യൂനിഫോം, ഉച്ചഭക്ഷണം, പാൽ, മുട്ട, പഴം, സ്പെഷൽ അരി എന്നിവ ലഭിക ്കും. പഞ്ചായത്തുതല ജനറൽ കലാമേള/സംസ്‌കൃതോത്സവം/അറബി കലോത്സവം, സബ് ജില്ലതല ജനറൽ കലാമേള/സംസ്‌കൃതോത്സവം/അറബിക് കലോത്സവം, ജില്ലതല ജനറൽ കലാമേള/സംസ്‌കൃതോത്സവം/അറബി കലോത്സവം, സംസ്ഥാനതല കലാമേള എന്നിവയിൽ പങ്കെടുക്കാം. എൽ.പി തലത്തിൽ സംസ്‌കൃതം, അറബിക്, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകൾ പഠിക്കാനുള്ള അവസരം, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് തലത്തിൽ ഒന്നാം ഭാഷയായി സംസ്‌കൃതം, അറബി, മലയാളം, ഉറുദു എന്നിവ പഠിക്കാനുള്ള അവസരം. അഞ്ചാം ക്ലാസ് മുതൽ രാഷ്ട്ര ഭാഷയായ ഹിന്ദി പഠനം, സബ് ജില്ല/ജില്ല/സംസ്ഥാനതല സയൻസ്, ഗണിത, പ്രവൃത്തിപരിചയ, ഐ.ടി മേളകൾ, കായിക മേളകൾ, വിദ്യാരംഗം കലോത്സവം, എസ്.പി.സി, എൻ.സി.സി, എൻ.എസ്.എസ്, സ്‌കൗട്ട് ആൻഡ് ഗൈഡ്, ജൂനിയർ റെഡ്ക്രോസ് എന്നിവയിൽ പ്രവർത്തിച്ച് േഗ്രസ് മാർക്ക് നേടാനുമുള്ള അവസരം. എൽ.പി, യു.പി, ഹയർ സെക്കൻഡറി തലത്തിൽ സ്‌കോളർഷിപ്, സുഗമ ഹിന്ദി പരീക്ഷ, ന്യൂമാൻസ് ഗണിതം പരീക്ഷ, മുസ്ലിം-ക്രിസ്ത്യൻ, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കും ഹിന്ദു ഒ.ബി.സി, ഒ.ഇ.സി സ്‌കോളർഷിപ്, കേരള സർക്കാറിൻെറ മുന്നാക്ക സമുദായ കോർപറേഷൻ മുന്നാക്ക സമുദായത്തിലെ കുട്ടികൾക്ക് നൽകുന്ന സ്‌കോളർഷിപ്, എസ്.സി/എസ്.ടി ലംപ്സം ഗ്രാൻറ്, എസ്.സി/എസ്.ടി വിഭാഗത്തിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങാൻ എൽ.പി, യു.പി തലത്തിൽ 2000 രൂപ ഗ്രാൻറ്, ബി.പി.എൽ ഗേൾസ് സ്‌കോളർഷിപ്, വിവിധ മത്സര പരീക്ഷകൾ, വിവിധ ദിനാചരണങ്ങൾ, സൗജന്യ ഇൻറർനെറ്റ് സൗകര്യം, കമ്പ്യൂട്ടർ പഠനം, വാഹന സൗകര്യം, വിദ്യാരംഗം, ദേശീയ ഹരിതസേന, ഗാന്ധിദർശൻ, സംസ്‌കൃതം ക്ലബ് മുതലായ 25ലധികം ക്ലബ് പ്രവർത്തനങ്ങൾ, ശക്തമായ പി.ടി.എ, പൂർവ വിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹകരണം, ജനപ്രതിനിധികളുടെ ഇടപെടലും സഹായ സഹകരണങ്ങളും, ബി.ആർ.സിയുടെ ശക്തമായ പിന്തുണയും അധ്യാപക ശാക്തീകരണ പ്രവർത്തനങ്ങളും പരിശീലനങ്ങളും, അധ്യാപകരുടെ ക്ലസ്റ്റർ പരിശീലനങ്ങൾ, വിദ്യാഭ്യാസ ചട്ടം അനുശാസിക്കുന്ന അധ്യാപക പരിശീലന യോഗ്യതകൾ നേടിയ അധ്യാപകർ മാത്രം പഠിപ്പിക്കുന്നു എന്നിവയെല്ലാം പൊതുവിദ്യാലയങ്ങളുടെ പ്രത്യേകതയാണ്. ഡൊണേഷൻ ഫീസ് ഇല്ല. നിപ വൈറസ്: പരിഭ്രാന്തിയല്ല, വേണ്ടത് മുൻകരുതൽ ആലപ്പുഴ: നിപ വൈറസിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ വരുന്ന തെറ്റായ സന്ദേശങ്ങൾ വായിച്ച് ആശങ്കപ്പെടുകയോ മറ്റുള്ളവരിലേക്ക് അയക്കുകയോ ചെയ്യരുതെന്ന് ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) അറിയിച്ചു. ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ ശ്രദ്ധിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണം. പ്രധാനമായും വൈറസ് ബാധയുള്ള വവ്വാലുകളിൽനിന്നും മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ടെന്നും മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും പകരാം. പനിയോടൊപ്പം ശക്തമായ തലവേദന, ചുമ, ജലദോഷം, ഛർദി, ക്ഷീണം, തളർച്ച, ബോധക്ഷയം, കാഴ്ചമങ്ങൽ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണം. പനിയുള്ളവർ പൊതുപരിപാടിയിൽനിന്നും പൊതുസ്ഥലത്തുനിന്നും വിട്ടുനിൽക്കണം. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും പൊത്തിപ്പിടിക്കണം. ഇടക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം. വവ്വാലുകൾ ഭക്ഷിച്ച പഴങ്ങൾ കഴിക്കരുത്. വവ്വാലുകളുടെ മൂത്രം, കാഷ്ഠം, ഉമിനീർ ഇവയുമായി സമ്പർക്കം ഉണ്ടാകാതെ ശ്രദ്ധിക്കണം. വവ്വാലുകൾ കൂടുതലായുള്ള വൃക്ഷങ്ങളിൽ കയറുകയോ തണലിൽ വിശ്രമിക്കുകയോ ചെയ്യരുത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story