Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2019 11:29 PM GMT Updated On
date_range 2 Jun 2019 11:29 PM GMTആലപ്പുഴ ലൈവ്
text_fieldsbookmark_border
നവാഗതരെ സ്വാഗതം ചെയ്ത് സ്കൂളുകൾ അക്ഷരമുറ്റത്തേക്കുള്ള നവാഗതരുടെ കടന്നുവരവ് ഉത്സവമാക്കാൻ ചാരുംമൂട് മേഖലയിലെ സ്കൂളുകളിൽ ഒരുക്കം അവസാന ഘട്ടത്തിലാണ്. മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലതല പ്രവേശനോത്സവം നൂറനാട് പടനിലം ഗവ. എൽ.പി.എസിൽ നടക്കും. ആർ. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഭരണിക്കാവ് ബ്ലോക്കുതല പ്രവേശനോത്സവം താമരക്കുളം ചത്തിയറ ഗവ. എൽ.പി.എസിലാണ്. ബ്ലോക്ക് പ്രസിഡൻറ് രജനി ജയദേവ് ഉദ്ഘാടനം ചെയ്യും. ചുനക്കര പഞ്ചായത്തുതല പ്രവേശനോത്സവം ചുനക്കര ഗവ. യു.പി.എസിൽ പ്രസിഡൻറ് ശാന്ത ഗോപാലകൃഷ്ണനും താമരക്കുളം പഞ്ചായത്തുതലം ചാരുംമൂട് സൻെറ് മേരീസ് എൽ.പി.എസിൽ പ്രസിഡൻറ് വി. ഗീതയും പാലമേൽ പഞ്ചായത്തുതലം കുടശ്ശനാട് എസ്.ഡി.വി.എച്ച്.എസ്.എസിൽ പ്രസിഡൻറ് ഓമന വിജയനും ഉദ്ഘാടനം ചെയ്യും. വള്ളികുന്നം പഞ്ചായത്തുതല പ്രവേശനോത്സവത്തിന് കടുവിനാൽ മേനി മെമ്മോറിയൽ എൽ.പി.എസിൽ വേദിയൊരുങ്ങും. (ചിത്രം AP51 -സ്കൂൾ പ്രവേശനോത്സവത്തിൻെറ ഭാഗമായി താമരക്കുളം ചത്തിയറ ഗവ. എൽ.പി.എസിൽ ഒരുക്കം നടക്കുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story