Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2019 5:02 AM IST Updated On
date_range 2 Jun 2019 5:02 AM ISTഉന്നത മൂല്യബോധം വിദ്യാഭ്യാസ പുരോഗതിക്ക് അനിവാര്യം -എ.എം. ആരിഫ്
text_fieldsbookmark_border
ആലപ്പുഴ: 'സൗഹൃദ'യുടെ ആഭിമുഖ്യത്തിൽ എസ്.ഡി.വി ബസൻറ് ഹാളിൽ നടത്തിയ വിദ്യാഭ്യാസ അനുമോദന സമ്മേളനം നിയുക്ത എം.പി എ.എം. ആരിഫ് ഉദ്ഘാടനം ചെയ്തു. ഉന്നതമൂല്യബോധവും മനഃസാന്നിധ്യവും വിദ്യാർഥികളുടെ വിജയത്തിന് അനിവാര്യമാണെന്ന് അേദ്ദഹം പറഞ്ഞു. സൗഹൃദ പ്രസിഡൻറ് പി. ജ്യോതിസ് അധ്യക്ഷതവഹിച്ചു. രക്ഷാധികാരി ഫാ. സേവ്യർ കുടിയാംശേരി അനുഗ്രഹപ്രഭാഷണം നടത്തി. സെക്രട്ടി ബി. നസീർ സ്വാഗതം പറഞ്ഞു. സൗഹൃദ നടത്തിയ എസ്.എസ്.എൽ.സി ബേസിക് കോച്ചിങ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് കയർ കോർപറേഷൻ ചെയർമാൻ ടി.കെ. ദേവകുമാർ പഠനോപകരണം വിതരണം ചെയ്തു. 2019ലെ എസ്.എസ്.എൽ.സി പരീക്ഷക്ക് ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ജി. കൃഷ്ണ പ്രസാദ് പുരസ്കാരം നൽകി. 100 ശതമാനം വിജയം കൈവരിച്ച സ്കൂൾ പ്രഥമാധ്യാപകരെ ആദരിച്ചു. കമാൽ എം. മാക്കിയിൽ, എസ്. വിജയൻ നായർ, പ്രഫ. ഏലിയാമ്മ ജോസഫ്, പി.സി. ശ്യാമള ടീച്ചർ, എസ്.ഡി കോളജ് മാനേജർ പി. കൃഷ്ണകുമാർ, എൻ. നീലകണ്ഠ അയ്യർ, ആർ. പ്രദീപ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story