Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2019 5:02 AM IST Updated On
date_range 1 Jun 2019 5:02 AM ISTറമദാനിലെ അവസാന വെള്ളി: പള്ളികള്‍ നിറഞ്ഞുകവിഞ്ഞു
text_fieldsbookmark_border
ആലപ്പുഴ: റമദാനിലെ അവസാന വെള്ളിയാഴ്ച പള്ളികള്‍ നിറഞ്ഞുകവിഞ്ഞു. ജുമുഅ ഖുതുബയില്‍ ഇമാമുമാര്‍ റമദാന് വിട ചൊല്ലിയപ്പോൾ വിശ്വാസികളുടെ കണ്ണുകള്‍ സജലങ്ങളായി. ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുന്ന ദിവസം കൂടിയായതോടെ നേരേത്തതന്നെ വിശ്വാസികൾ പള്ളികളിലേക്ക് ഒഴുകി. വൈകിയെത്തിയവര്‍ പള്ളിക്ക് പുറത്തുനിന്ന് നമസ്‌കരിക്കേണ്ടി വന്നു. ഇതിന് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. സ്നേഹത്തിൻെറയും സമാധാനത്തിൻെറയും പാതയിലൂടെ സഞ്ചരിക്കമെന്നും കാരുണ്യപ്രവർത്തനങ്ങളിൽ എല്ലാ വിഭാഗങ്ങളെയും കരുതണമെന്നും ഇമാമുമാര്‍ ഉണര്‍ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story