Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2019 5:02 AM IST Updated On
date_range 1 Jun 2019 5:02 AM ISTപാലാരിവട്ടം മേൽപാലം ഇന്ന് തുറക്കില്ല
text_fieldsbookmark_border
കൊച്ചി: ബലക്ഷയത്തെ തുടര്‍ന്ന് അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തുന്ന പാലാരിവട്ടം മേല്‍പാലം ശനിയാഴ്ച തുറക്കില് ല. പണി പൂർത്തിയാകാത്തതിനാലാണ് നേരേത്ത ഉദ്ദേശിച്ചിരുന്നതിന് വിപരീതമായി തീരുമാനമെടുത്തതെന്നാണ് സൂചന. മേയ് ഒന്നിനാണ് അറ്റകുറ്റപ്പണിക്കായി പാലം അടച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് ഒരു മാസത്തിനുശേഷം തുറന്ന് നല്‍കുമെന്നായിരുന്നു മേല്‍നോട്ടം വഹിക്കുന്ന റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മൻെറ് കോര്‍പറേഷന്‍ കേരള അറിയിച്ചിരുന്നത്. ടാറിങ് അടക്കം ജോലികൾ പൂർത്തിയായിട്ടുണ്ട്. എന്നാണ് തുറന്നുകൊടുക്കുക എന്നതിനെക്കുറിച്ച് അധികൃതർ കൃത്യമായ തീരുമാനമെടുത്തിട്ടില്ല. നിർമാണത്തിലെ പിഴവ് വ്യക്തമായതോടെ പ്രഖ്യാപിക്കപ്പെട്ട വിജിലൻസ് അന്വേഷണത്തിൻെറ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പാലം നിര്‍മാണത്തില്‍ ക്രമക്കേടുകള്‍ നടന്നതായാണ് റിപ്പോര്‍ട്ടിലുള്ളത്. ആർ.ബി.ഡി.സി.കെയുടെ മേൽനോട്ടക്കുറവും നിർമാണം മോശമാകാൻ കാരണമായതായി പറയുന്നു. ഈ സാഹചര്യത്തില്‍ പാലം നിര്‍മാണ സമയത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്നാണ് റിപ്പോര്‍ട്ടിലെ ശിപാർശ. നിര്‍മാണത്തിലെ ക്രമക്കേടുകളെത്തുടര്‍ന്ന് ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവര്‍ഷം തികയുംമുമ്പേ ആണ് പാലം അപകടാവസ്ഥയിലായത്. തുടര്‍ന്ന് കഴിഞ്ഞമാസം ഒന്നോടെ അറ്റകുറ്റപ്പണിക്കായി പാലം അടക്കുകയായിരുന്നു. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഒരു മാസമായി കടുത്ത ഗതാഗതക്കുരുക്കാണ് ഇവിടെയുള്ളത്. വൈറ്റില, കുണ്ടന്നൂർ മേൽപാല നിർമാണം നടക്കുന്നതിനോടൊപ്പം പാലാരിവട്ടംകൂടി അടച്ചതോടെ ദേശീയപാതയിലെ ഗതാഗതം ദുസ്സഹമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story