Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2019 5:02 AM IST Updated On
date_range 1 Jun 2019 5:02 AM ISTഅംഗൻവാടി പ്രവേശനോത്സവം
text_fieldsbookmark_border
കാലടി: മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ വികസന സ്ഥിരംസമിതി ചെയർമാൻ ഡേവിസ് മണവാളൻ ഉദ്ഘാടനം ചെയ്തു. അംഗൻവാടി വർക്കർമാരായ മോളി സേവ്യർ, സി.കെ. ശാരദ, എഫ്.എസ്.എസ്.ഇ കോൺെവൻറ് സിസ്റ്റർ വിവിന, സിസ്റ്റർ ആൻസി, വെൽഫെയർ കമ്മിറ്റി അംഗങ്ങളായ ദീപ ബൈജു, സീമ മനോജ്, നീന ജനാർദനൻ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സിക്ക് മുഴുവൻ എ പ്ലസ് നേടിയ മീനാക്ഷി വത്സനെ അനുമോദിച്ചു. ബി.എസ്.എൻ.എൽ ഫോണുകൾ നിശ്ചലമായി കാലടി: നീലിശ്വരം നടുവട്ടം ഭാഗത്ത് ബി.എസ്.എൻ.എൽ ഫോണുകൾ നിശ്ചലമായതായി പരാതി. കഴിഞ്ഞ 20 ദിവസമായി വിവിധ ഭാഗങ്ങളിൽ ഫോണുകൾ പ്രവർത്തിക്കുന്നില്ല. നിരവധിതവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും തിരിഞ്ഞുനോക്കാത്ത സ്ഥിതിയാണ്. ഉപയോഗിക്കാത്ത ദിവസങ്ങളിലെ ഫോൺ ചാർജും േബ്രാഡ്ബാൻഡ് ചാർജും കുറച്ചുനൽകണമെന്നും ഫോണുകൾ പ്രവർത്തനസജ്ജമാക്കണമെന്നും ജനശ്രീ മലയാറ്റൂർ-നീലീശ്വരം കോഓഡിനേറ്റർ പി.ഡി. ആൻറണി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story