Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2019 5:02 AM IST Updated On
date_range 1 Jun 2019 5:02 AM ISTദേശീയപാതയിൽ ഗതാഗത ലംഘനം: കണ്ണടച്ച് മോട്ടോർ വാഹന വകുപ്പ്
text_fieldsbookmark_border
അമ്പലപ്പുഴ: ദേശീയപാതയിലെ ഗതാഗത ലംഘനത്തിനെതിരെ മോട്ടോർ വാഹന വകുപ്പ് കണ്ണടക്കുന്നു. ചീറിപ്പായുന്ന അമിതഭാരം കയ റ്റിയ ചരക്കുലോറികൾ, സീബ്രാലൈന് മുകളിൽ വാഹനം നിർത്തി യാത്രക്കാരെ കയറ്റുക, നിയമങ്ങൾ പാലിക്കാതെ സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾ... ഇതൊന്നും മോട്ടോർ വാഹനവകുപ്പ് കണ്ടില്ലെന്ന് നടിക്കുകയാണ്. വളവിലും മറയത്തും കാത്തുകിടക്കുന്ന ഉദ്യോഗസ്ഥർക്ക് താൽപര്യം ഹെൽമറ്റ് വേട്ടയിലാണ്. കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നാണ് രാത്രി എറണാകുളം ജില്ലയിലേക്ക് തടിലോറികൾ പോകുന്നത്. പുലർച്ചവരെ നൂറുകണക്കിന് തടിലോറികളാണ് അമിതഭാരം കയറ്റിപ്പോകുന്നത്. എന്നാൽ, ഒരിടത്തുപോലും പരിശോധന നടത്താൻ ജില്ലയിലെ മോട്ടോർ വാഹനവകുപ്പ് തയാറായിട്ടില്ല. വലിയ ദുരന്തത്തിന് കാരണമാകുന്ന രീതിയിലാണ് ഇത്തരം ലോറികൾ രാത്രിയിൽ പായുന്നത്. ഇതുകൂടാതെ തോട്ടപ്പള്ളി തുറമുഖത്തുനിന്ന് നിരവധി ടോറസുകളിൽ അനുവദനീയമായതിനെക്കാൾ കൂടുതൽ കരിമണൽ കടത്തിയിട്ടും ഇതിനെതിരെയും ഒരു നടപടി മോട്ടോർ വാഹനവകുപ്പ് സ്വീകരിച്ചിട്ടില്ല. ഏതാനും മാസം മുമ്പ് ഈ രീതിയിൽ കരിമണൽ കയറ്റിയ ലോറി വിജിലൻസാണ് പിടികൂടിയത്. ഇതിനുശേഷവും ഇത്തരത്തിൽ വൻതോതിൽ കരിമണൽ പട്ടാപ്പകൽ കടത്തിയിട്ടും മോട്ടോർ വാഹന വകുപ്പ് ഈ പ്രദേശത്തേക്ക് പരിശോധനക്കായി തിരിഞ്ഞുനോക്കിയിട്ടില്ല. തിരക്കേറിയ എല്ലായിടങ്ങളിലും ബസുകൾ നിർത്തിയിടുന്നത് സീബ്രാലൈനിലാണ്. കൂടാതെ സ്വകാര്യ ബസുകൾ പലതും നിയമം ലംഘിച്ചാണ് സർവിസ് നടത്തുന്നത്. തിരക്കേറിയ സ്ഥലങ്ങളിലും ബസ് സ്റ്റോപ്പുകളിലും വളവുകളിലും വാഹനപരിശോധന ഒഴിവാക്കണമെന്ന ഡി.ജി.പിയുടെ ഉത്തരവും മോട്ടോർ വാഹനവകുപ്പ് കാറ്റിൽപ്പറത്തിയിരിക്കുകയാണ്. ജില്ലയിൽ സ്വകാര്യ ബസുകളിൽ യൂനിഫോം ധരിക്കാതെ ജീവനക്കാർ ജോലിചെയ്യുന്നത് അടക്കമുള്ളവ മോട്ടോർ വാഹനവകുപ്പ് കണ്ടില്ലെന്നുനടിക്കുകയാണ്. പാദുവാപുരം പള്ളിയിൽ മരിയൻ പ്രാർഥന ശുശ്രൂഷകൾ ഇന്ന് മുതൽ അരൂക്കുറ്റി: തീർഥാടനകേന്ദ്രമായ അരൂക്കുറ്റി പാദുവാപുരം സൻെറ് ആൻറണീസ് പള്ളിയിൽ മാസാദ്യ ശനിയാഴ്‌ചകളിൽ മരിയൻ പ്രാർഥന ശുശ്രൂഷകൾ ആരംഭിക്കുന്നു. രാവിലെ ഒമ്പതിന് അഖണ്ഡ നൊവേന സമർപ്പണത്തോടെ 'ഭാരതറാണി വണക്ക ശുശ്രൂഷകൾ'ക്ക് തുടക്കമാകും. വൈകീട്ട് മൂന്ന് മുതൽ 5.30 വരെ രോഗശാന്തി ശുശ്രൂഷയും ദിവ്യകാരുണ്യ ആരാധനയും ആശീർവാദവും ദിവ്യബലിയും നടക്കും. മാതാവിൻെറ എല്ലാ നവനാൾ പ്രാർഥനകളും ഒരു ദേവാലയത്തിൽ ഒരുദിവസം തന്നെ അർപ്പിക്കുന്നത് പാദുവാപുരത്തെ മാത്രം സവിശേഷതയാണ്. ഫാ. ആൻറണി തമ്പി തൈക്കൂട്ടത്തിൽ, ഫാ. ജോബി അഗസ്റ്റിൻ വകപ്പാടത്ത്, ഫാ. വിപിൻദാസ്, ഫാ. അനീഷ് ബാവക്കാട്ട് എന്നിവർ ശുശ്രൂഷകളിൽ കാർമികരാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story