Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
പരീക്ഷ സമയം പുനഃക്രമീകരിച്ചു കോട്ടയം: സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ നാലാം സെമസ്റ്റർ ത്രിവത്സര എൽഎൽ.ബി (നാല ് പിഎം- ഒമ്പത് പിഎം) റഗുലർ, ഇംപ്രൂവ്‌മൻെറ്, സപ്ലിമൻെററി പരീക്ഷയുടെ സമയക്രമം രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെയാക്കി ക്രമീകരിച്ചു. പരീക്ഷ തീയതി സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ബി.ബി.എ എൽഎൽ.ബി (2018-19 അഡ്മിഷൻ) ഒന്നാം സെമസ്റ്റർ പരീക്ഷ ജൂൺ 19ന് ആരംഭിക്കും. പിഴയില്ലാതെ ജൂൺ 10വരെയും 500 രൂപ പിഴയോടെ ജൂൺ 12വരെയും 1000 രൂപ സൂപ്പർഫൈനോടെ ജൂൺ 14വരെയും അപേക്ഷിക്കാം. വൈവവോസി നാലാം സെമസ്റ്റർ എം.എസ്.ഡബ്ല്യു (റഗുലർ, സപ്ലിമൻെററി, മേഴ്‌സി ചാൻസ്) മേയ് 2019 പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവവോസി പരീക്ഷയും ജൂൺ ആറ്, ഏഴ് തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. പരീക്ഷഫലം 2018 സെപ്റ്റംബറിൽ സ്‌കൂൾ ഓഫ് എൺവയൺമൻെറൽ സയൻസസിൽ നടത്തിയ രണ്ടാം സെമസ്റ്റർ എൺവയൺമൻെറ് സയൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മൻെറ്, എൺവയൺമൻെറ് സയൻസ് ആൻഡ് മാനേജ്‌മൻെറ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 2018 ഒക്‌ടോബറിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.കോം സി.ബി.സി.എസ്.എസ് സപ്ലിമൻെററി, ഇംപ്രൂവ്‌മൻെറ് (പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂൺ 14വരെ അപേക്ഷിക്കാം. സ്‌പോർട്‌സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം സർവകലാശാല 2018-19ലെ സ്‌പോർട്‌സ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ നിശ്ചിതമാതൃകയിലുള്ള അപേക്ഷ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂൺ 29നകം പ്രിയദർശിനി ഹിൽസിലുള്ള സ്‌കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്‌പോർട്‌സ് സയൻസസിൻെറ ഓഫിസിൽ എത്തിക്കണം. അപേക്ഷ ഫോറം സർവകലാശാല വെബ്‌സൈറ്റിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story