Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2019 5:04 AM IST Updated On
date_range 29 May 2019 5:04 AM ISTമർദനക്കേസ് റദ്ദാക്കണമെന്ന പി.സി. ജോര്‍ജിെൻറ ഹരജി പിൻവലിച്ചു
text_fieldsbookmark_border
മർദനക്കേസ് റദ്ദാക്കണമെന്ന പി.സി. ജോര്‍ജിൻെറ ഹരജി പിൻവലിച്ചു കൊച്ചി: എം.എൽ.എ ഹോസ്റ്റല്‍ കാൻറീന്‍ ജീവനക്കാരനെ മ ർദിച്ച കേസ് റദ്ദാക്കണമെന്ന ഹരജി പി.സി. ജോര്‍ജ് എം.എൽ.എ പിൻവലിച്ചു. 2017 മാർച്ചിൽ എം.എല്‍.എ ഹോസ്റ്റലിലെ കഫേ കുടുംബശ്രീ ജീവനക്കാരനായ വട്ടിയൂര്‍ക്കാവ് സ്വദേശി മനുവിനെ മർദിെച്ചന്ന കേസിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നടക്കുന്ന നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ജോർജിൻെറ ഹരജി. വിശ്വസനീയമല്ലാത്തതും നിയമപരമായി നിലനിൽക്കാത്തതുമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് േകസെന്നായിരുന്നു വാദം. ഇന്ത്യന്‍ ശിക്ഷനിയമത്തിലെ 323, 294 ബി വകുപ്പുകള്‍ ഹരജിക്കാരനെതിരെ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നുെണ്ടന്ന കോടതിയുടെ വാക്കാൽ പരാമർശത്തെത്തുടർന്നാണ് ഹരജി പിൻവലിക്കുന്നതായി ജോർജ് കോടതിയെ അറിയിച്ചത്. ഊണ് എത്തിക്കാന്‍ വൈകിയതിൻെറ പേരില്‍ പി.സി. ജോര്‍ജ് അസഭ്യം പറയുകയും മുഖത്ത് അടിക്കുകയും ചെയ്െതന്നായിരുന്നു ജീവനക്കാരൻെറ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story