Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്കൂൾ പ്രവേശനത്തിന്...

സ്കൂൾ പ്രവേശനത്തിന് പണപ്പിരിവ്; മനുഷ്യാവകാശ കമീഷൻ ഇടപെടുന്നു

text_fields
bookmark_border
കൊച്ചി: സംസ്ഥാനത്തെ സ്കൂൾ പ്രവേശനത്തിന് അനധികൃത പണപ്പിരിവ് നടത്തുന്നതിനെതിരെ മനുഷ്യാവകാശ കമീഷൻ ഇടപെടുന്നു. പ്ലസ് വൺ പ്രവേശനത്തിന് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ച വിദ്യാർഥികളിൽനിന്ന് എയിഡഡ്, അൺഎയിഡഡ്, സർക്കാർ സ്കൂളുകളിൽ അനധികൃതമായി പണപ്പിരിവ് നടത്തുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കമീഷൻ ബന്ധപ്പെട്ട അധികാരികൾക്ക് നോട്ടീസ് അയച്ചു. മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസാണ് ഹയർ സെക്കൻഡറി എജുക്കേഷൻ ഡയറക്ടറോട് വിശദീകരണം തേടിയത്. സർക്കാർ നിർദേശങ്ങൾക്കെതിരെ അനധികൃത പണപ്പിരിവ് നടത്തുന്ന സ്കൂളുകൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആർ.ടി.ഐ കേരള ഫെഡറേഷൻ കമീഷന് നൽകിയ പരാതിയിലാണ് നോട്ടീസ് അയച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story