തിരക്കേറിയ റോഡിൽ കുട്ടിയെക്കൊണ്ട്​ വാഹന​മോടിപ്പിച്ചയാൾ പിടിയിൽ

05:03 AM
18/05/2019
ചെങ്ങന്നൂർ: തിരക്കേറിയ റോഡിൽ 11 വയസ്സുകാരനെക്കൊണ്ട് വാഹനം ഓടിപ്പിച്ചയാൾ പിടിയിൽ. വെൺമണിയിലെ കല്യാത്രയിലായിരുന്നു സംഭവം. ചെങ്ങന്നൂർ സബ് ആർ.ടി ഓഫിസിലെ വാഹന പരിശോധക സംഘത്തെ കണ്ട കുട്ടിയുടെ രക്ഷകർത്താവ് തന്ത്രപൂർവം പിൻസീറ്റിലിരുന്നുകൊണ്ട് വാഹന നിയന്ത്രണം ഏറ്റെടുക്കുകയും പരിശോധക സംഘത്തെ മറികടന്ന് പോവുകയും ചെയ്തു. ഇത് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ പിന്തുടർന്നപ്പോൾ വീണ്ടും കുട്ടിയെക്കൊണ്ട് വാഹനം ഓടിപ്പിക്കുന്നതായി കണ്ടെത്തി. തടഞ്ഞുനിർത്തി കേസെടുക്കുകയും വാഹനം കസ്റ്റഡിയിലെടുത്ത് വെൺമണി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടിയെക്കൊണ്ട് വാഹനം ഓടിപ്പിച്ച ബന്ധുവിൻെറ ലൈസൻസിനെതിരായും നടപടി ശിപാർശ ചെയ്തിട്ടുണ്ട്. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പ്രജു, പ്രദീപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Loading...
COMMENTS