ഇൻഫോപാർക്ക് ക്രിക്കറ്റ് ടൂർണമെൻറ്; വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു

05:03 AM
18/05/2019
ഇൻഫോപാർക്ക് ക്രിക്കറ്റ് ടൂർണമൻെറ്; വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു കൊച്ചി: ഇൻഫോപാർക്ക് അതുല്യ കെട്ടിടസമുച്ചയത്തിൽ സംഘടിപ്പിച്ച ഇൻഫോപാർക്ക് ക്രിക്കറ്റ് ടൂർണമൻെറിൻെറ വിജയികൾക്ക് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്ത് ട്രോഫികൾ സമ്മാനിച്ചു. ഇന്ത്യൻ ഫുട്ബാൾ ടീം മുൻ ഗോൾ കീപ്പറും സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബാൾ ടീം ക്യാപ്റ്റനുമായ ഫിറോസ് ഷറീഫ്, പിന്നണി ഗായകനായ സുദീപ് കുമാർ തുടങ്ങിയവരും കമ്പനികളുടെ മേധാവികളും പങ്കെടുത്തു. 11 ആഴ്ചയായി നടന്ന മത്സരങ്ങളിൽ 52 ഇൻഫോപാർക്ക് കമ്പനികൾ പുരുഷന്മാരുടെ മത്സരങ്ങളിലും 15 കമ്പനികൾ സ്ത്രീകളുടെ മത്സരങ്ങളിലും മാറ്റുരച്ചു. ഏണസ്റ്റ് ആൻഡ് യങ് ടീമിനെ തോൽപിച്ച് കോൺഡ്യുവൻറ് പുരുഷ ക്രിക്കറ്റിലും തിങ്ക് പാമിനെ തോൽപിച്ച് ടാറ്റ കൺസൽട്ടൻസി വനിത ടീമിലും ചാമ്പ്യൻമാരായി. കല-കായിക വിനോദങ്ങളിലും ഏർപ്പെടുന്നതിലൂടെ കൂടുതൽ കർമനിരതരായി ജീവിതത്തിലും ജോലിയിലും വ്യാപൃതരാകാൻ ഇൻഫോപാർക്കിലെ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുമെന്ന് ഇൻഫോപാർക്ക് സി.ഇ.ഒ ഋഷികേശ് നായർ പറഞ്ഞു.
Loading...