സി.പി.എം ​നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം

05:03 AM
18/05/2019
കൊച്ചി: സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ജില്ലയിൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ പാർട്ടി ഘടകങ്ങളും പ്രവർത്തകരും ശുചീകരണം നടത്തും. വെള്ളം ഒഴുകാതെ കെട്ടിനിന്ന് കൊതുക് പെരുകി പകർച്ചവ്യാധി ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തും. വെള്ളക്കെട്ടുണ്ടാകുന്ന കാനകളും കനാലുകളും തോടുകളും മണ്ണും ചളിയും കോരി വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കും. കുളങ്ങൾ, ജലാശയങ്ങൾ, തുടങ്ങിയവ വൃത്തിയാക്കുന്നതിനും ചപ്പുചവറുകൾ നീക്കം ചെയ്യുന്നതിനും ഈ ദിവസങ്ങളിൽ പ്രവർത്തകർ രംഗത്തിറങ്ങും. തദ്ദേശ ഭരണ ജനപ്രതിനിധികൾ പങ്കാളികളാകുമെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.
Loading...