വളര്‍ത്തുനായുടെ കടിയേറ്റ് വയോധികക്ക്​ ഗുരുതര പരിക്ക്​

05:02 AM
16/05/2019
മൂവാറ്റുപുഴ: വളര്‍ത്തുനായുടെ കടിയേറ്റ് വയോധികക്ക് ഗുരുതര പരിക്കേറ്റു. പെരിങ്ങഴ സ്വദേശിനി ത്രേസ്യാമ്മയെയാണ് (85) പള്ളിത്താഴത്തെ തേവലത്തില്‍ മോഹനൻെറ ഉടമസ്ഥതയിലുള്ള റോട്ട് വീലര്‍ കടിച്ച് പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞദിവസം രാവിലെ പള്ളിയിലേക്ക് പോകുംവഴി നായ് ത്രേസ്യാമ്മയെ ഓടിച്ച് കടിക്കുകയായിരുന്നു. ഇത് മൂന്നാംതവണയാണ് ഇവരെ കടിക്കുന്നത്. കാലിലെ മാംസം നായ് കടിച്ചെടുത്ത നിലയിൽ ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ബന്ധുക്കളുടെ പരാതിയില്‍ ഉടമയ്‌ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുമെന്ന് കണ്ടതോടെ ഉടമ ത്രേസ്യാമ്മയുടെ ചികിത്സാചെലവ് നല്‍കാമെന്ന ഉറപ്പിന്മേല്‍ പരാതി ഒഴിവാക്കി. ഒരുവിധ സുരക്ഷയും ഇല്ലാതെയാണ് റോട്ട് വീലര്‍ എന്ന നായെ മോഹന്‍ അടക്കമുള്ള ഉടമകള്‍ വളര്‍ത്തുന്നത്. ചുറ്റുമതിലോ കൂട് സൗകര്യങ്ങളോ ഇല്ലാത്ത സ്ഥലത്ത് വളര്‍ത്തുന്ന ഇത്തരം നായ്ക്കള്‍ ഉടമകളെ മാത്രമാണ് വിശ്വസിക്കൂ. മറ്റുള്ളവരുടെ നേരെ അക്രമസ്വഭാവമുള്ളതാണ് ഈയിനം നായ്ക്കള്‍. നായ്‌ക്കെതിരെ പ്രദേശവാസികള്‍ വ്യാപകമായ പ്രതിഷേധമുയര്‍ത്തി.
Loading...