മണ്ണെടുപ്പ് നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ -സി.പി.എം

05:02 AM
16/05/2019
ചെങ്ങന്നൂർ: താലൂക്കിൻെറ വിവിധ ഭാഗങ്ങളിൽ റവന്യൂ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ നടക്കുന്ന അനധികൃത മണ്ണെടുക്കലിൻെറ പിതൃത്വം അത്തരം പ്രവൃത്തി നടത്തുന്നവർതന്നെ ഏറ്റെടുക്കണമെന്ന് സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.എച്ച്. റഷീദ് ആവശ്യപ്പെട്ടു. പാർട്ടിക്കുമേൽ ഇത്തരം വ്യാജ പ്രചാരണം ആരോപിക്കുന്ന നടപടി ചില ഭാഗങ്ങളിൽനിന്ന് ഉയരുന്നതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ട്. ശക്തമായ നടപടിയെടുക്കേണ്ട റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മണ്ണെടുപ്പ്. അനധികൃത മണ്ണെടുപ്പിനെതിരെ പ്രതിഷേധ സമരങ്ങൾ നടത്തിയ പ്രസ്ഥാനമാണ് സി.പി.എം എന്ന് അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ചെങ്ങന്നൂർ താലൂക്ക് ആയുർവേദ ആശുപത്രി നിർമാണത്തിനെതിരെയും ഇത്തരം നടപടികൾ തുടരുന്നു. സർക്കാർ വക 30 സൻെറ് ഭൂമിയിൽ കെട്ടിട നിർമാണത്തിനുവേണ്ടി പൊട്ടിച്ച 150 ലോഡിലേറെ പാറയും മണ്ണും പൊതുമരാമത്ത് വകുപ്പ് കല്ലിശ്ശേരി പി.ഡബ്ല്യു.ഡി െഗസ്റ്റ് ഹൗസ് വളപ്പിൽ അട്ടിയാക്കി അളവെടുത്ത് സൂക്ഷിച്ചിരിക്കുന്നതിനെയാണ് നിർമാണ സ്ഥലത്തുനിന്ന് പാറയും മണ്ണും കടത്തിക്കൊണ്ട് പോയെന്ന് പ്രചരിപ്പിക്കുന്നത്. നിലവിൽ അനധികൃത മണ്ണെടുപ്പും നിലംനികത്തലും നടന്ന സ്ഥലങ്ങൾ റവന്യൂ ഉദ്യോഗസ്ഥർ പരിശോധിച്ച് ആവശ്യമായ നിയമ നടപടികൾ അടിയന്തരമായി സ്വീകരിക്കണം. ഇത്തരം പ്രവൃത്തികൾക്കെതിരെ നടപടിയെടുക്കേണ്ട റവന്യൂ വകുപ്പ് കാട്ടുന്ന അലംഭാവം അവസാനിപ്പിക്കുകയും ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. താൽക്കാലിക അധ്യാപക ഒഴിവ് ചെങ്ങന്നൂർ: അങ്ങാടിക്കൽ എസ്.സി.ആർ.വി.ടി.ടി.ഐയിൽ ഇംഗ്ലീഷ്, മലയാളം, കണക്ക്, ലാബ് സ്കൂളിലെ ഹിന്ദി തസ്തികളിൽ താൽക്കാലിക അധ്യാപക ഒഴിവുകളുണ്ട്. 2019-20 അധ്യയന വർഷത്തിൽ നിയമിക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗാർഥികൾ 20ന് രാവിലെ 10.30ന് മാവേലിക്കര വിദ്യാഭ്യാസ ജില്ല ഓഫിസറുടെ കാര്യാലയത്തിൽ നടത്തുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
Loading...