ഓൺലൈൻ തട്ടിപ്പ്: നെട്ടൂർ സ്വദേശിയുടെ 38,000 രൂപ നഷ്​ടമായി

05:02 AM
16/05/2019
നെട്ടൂർ: ഓൺലൈൻ തട്ടിപ്പിലൂടെ നെട്ടൂർ സ്വദേശിയുടെ 38,000 രൂപ നഷ്ടപ്പെട്ടതായി പരാതി. വൈറ്റില ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് ടി.പി. ആൻറണിയുടെ മകൻ സജിത്തിൻെറ (കുട്ടൻ) പണമാണ് നഷ്ടപ്പെട്ടത്. എസ്.ബി.ഐ ബാങ്ക് അധികൃതർ എന്ന വ്യാജേന ഫോൺ ചെയ്ത് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ കൈവശപ്പെടുത്തിയാണ് പണം തട്ടിയത്. എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് പരിധി 40,000 രൂപയിൽനിന്ന് ഒരുലക്ഷം ആക്കി ഉയർത്തി തരാം എന്ന വ്യാജേനയാണ് തട്ടിപ്പുനടത്തിയത്. കാർഡിൻെറ 16 അക്ക നമ്പർ തട്ടിപ്പുസംഘം പറയുകയും തുടർന്ന് ഫോണിൽ വന്ന ഒ.ടി.പി നമ്പർ ചോദിക്കുകയും ചെയ്തു. തുടർന്ന് പേടിഎമ്മിലേക്ക് ആദ്യം 30,000 രൂപയും പിന്നീട് 8000 രൂപയും തട്ടിപ്പുസംഘം മാറ്റിയെടുത്തു. സജിത് സൈബർ പൊലീസിൽ പരാതി നൽകി.
Loading...