കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻറ് രാജിവെച്ചു

05:02 AM
16/05/2019
പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻറ് ജിജോ വി. തോമസ് രാജിെവച്ചു. പകരം വൈസ് പ്രസിഡൻറ് നെസി ഉസ്മാന് ചുമതല നൽകി. കോൺഗ്രസിലുണ്ടായ ധാരണയെ തുടർന്നാണ് ഒന്നര വർഷം പൂർത്തിയാക്കി ജിജോ വി. തോമസ് രാജിെവച്ചത്. ഒന്നര വർഷം കോൺഗ്രസിലെ തന്നെ നാലാം വാർഡ് മെംബർ കെ.കെ. പ്രഭാകരൻ പ്രസിഡൻറാകും. ആദ്യരണ്ട് വർഷം കോൺഗ്രസിലെ തന്നെ പി.പി. അബൂബക്കറായിരുന്നു പ്രസിഡൻറ്. കോൺഗ്രസിലെ തർക്കത്തെ തുടർന്ന് പ്രസിഡൻറ് സ്ഥാനം മൂന്നായി വീതം െവക്കുകയായിരുന്നു. ഇതേ തുടർന്നാണ് നിലവിലുണ്ടായ പ്രസിഡൻറിൻെറ കാലാവധി കഴിഞ്ഞതിനെ തുടർന്ന് രാജിെവച്ചത്.
Loading...