നിർത്തിയിട്ട ഓട്ടോയിൽനിന്ന് പണം മോഷ്​ടിച്ചയാൾ അറസ്​റ്റിൽ

05:02 AM
16/05/2019
പെരുമ്പാവൂർ: നഗരത്തിലെ നിർത്തിയിടുന്ന ഓട്ടോകളിൽനിന്ന് പണം മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. പത്തനംതിട്ട തടിയൂർ കേരള ഭാഗത്ത് കൈപ്പുഴശ്ശേരി വീട്ടിൽ ഷാജൻ ചാക്കോയാണ് (43) അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒമ്പതിന് ജ്യോതി ജങ്ഷനിൽ നിർത്തിയിട്ടിരുന്ന വെങ്ങോല പാലമൂട്ടിൽ ബെന്നിയുടെ ഓട്ടോയുടെ ഡാഷ് പൊളിച്ച് പണം മോഷ്ടിച്ചതാണ് കേസ്. പെരുമ്പാവൂരിൽ ഇതുകൂടാതെ മൂന്ന് വാഹനത്തിൽനിന്ന് മോഷണം നടത്തിയതായും പ്രതി പൊലീസിനോട് സമ്മതിച്ചു. പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല സ്റ്റേഷൻ പരിധിയിലും ഇയാൾക്ക് സമാനമായ കേസുകളുണ്ട്. പെരുമ്പാവൂർ സി.ഐ കെ. സുമേഷ്, എസ്.ഐ ലൈസാദ് മുഹമ്മദ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Loading...
COMMENTS