Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2019 5:03 AM IST Updated On
date_range 15 May 2019 5:03 AM ISTപെരുമ്പളം-പൂത്തോട്ട ജങ്കാർ നിലച്ചു: പ്രതിഷേധവുമായി ജനം
text_fieldsbookmark_border
പെരുമ്പളം: പാണാവള്ളി-പെരുമ്പളം ഐശ്വര്യം ജങ്കാർ വാർഷിക അറ്റകുറ്റപ്പണിക്കായി കയറ്റിയതോടെ പെരുമ്പളം-പൂത്തോട് ട ജങ്കാർ സർവിസ് നിലച്ചു. ഇതോടെ ജനങ്ങൾ ശക്തമായ പ്രതിഷേധത്തിൽ. പെരുമ്പളത്തെ കിഴക്കൻ ഭാഗത്തെ പ്രധാന ഗതാഗത മാർഗമാണിത്. വീട് നിർമാണത്തിലടക്കം സാധനസാമഗ്രികൾ കൊണ്ടുവരുന്നതിന് ജനങ്ങൾ വളരെ ബുദ്ധിമുട്ടുന്നു. അധിക പണവും ചെലവാകുന്നു. ഐശ്വര്യം ജങ്കാർ അറ്റകുറ്റപ്പണിക്ക് കയറ്റിയതോടെ താൽക്കാലികമായി ഏർപ്പെടുത്തിയ സംവിധാനം ഏപ്രിൽ ആറ് മുതലാണ് പ്രവർത്തന രഹിതമായത്. ജങ്കാറിൻെറ വാടക വർധിപ്പിച്ചതാണ് പ്രവർത്തനം അവസാനിക്കാൻ കാരണമായത്. മൂന്നുവർഷം കൂടുമ്പോഴുള്ള സർവിസിനായാണ് (ഡ്രൈ ഡോക്ക്) ഐശ്വര്യം ജങ്കാർ കയറ്റിയത്. ഡ്രൈ ഡോക്കിനായി ഫെബ്രുവരി 17ന് കയറ്റാൻ ഇരിക്കവെ ഫെബ്രുവരി ആറിന് യന്ത്രത്തകരാർ സംഭവിച്ചതുകൊണ്ട് യാർഡിൽ കയറ്റിയപ്പോൾ പ്രൊപ്പല്ലർ തകരാറിലാണെന്ന് കണ്ടെത്തി. ഇത് ശരിയാക്കാൻ 20 ദിവസം വരുമെന്നുള്ളത് ഡ്രൈ ഡോക്ക് പണി തുടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. പകരം കിൻകോയിൽനിന്ന് വാടകക്കെടുത്ത് പാണാവള്ളി-പെരുമ്പളം ജങ്കാർ സർവിസ് നടത്തിയിരുന്നു. ഡ്രൈ ഡോക്ക് ചാർജായ 25,73,600 രൂപ പഞ്ചായത്തിന് നൽകാൻ ഇല്ലായിരുന്നു. എം.എൽ.എ മുഖാന്തരം വകുപ്പ് മന്ത്രിയുടെ നിർദേശാനുസരണം ജില്ല പഞ്ചായത്ത് 25 ലക്ഷവും പഞ്ചായത്ത് ഒരു ലക്ഷവും 2018-19 സാമ്പത്തികവർഷ സംയുക്ത പ്രോജക്ടാക്കി. സംസ്ഥാന കോഓഡിനേഷൻ കമ്മിറ്റിയിൽനിന്ന് അംഗീകാരം ലഭിക്കാൻ ഒരുമാസം കാലതാമസം വന്നെങ്കിലും ആകെ തുകയുടെ 75 ശതമാനം തുക കിൻകോക്ക് കൈമാറി പണി പുരോഗമിക്കുന്നുണ്ട്. പണി പൂർത്തീകരിച്ച് രണ്ടാഴ്ചക്കുള്ളിൽ സർവിസ് നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2018 ഡിസംബർ 17 മുതൽ മാർച്ച് 31വരെ പൂത്തോട്ട-പെരുമ്പളം സർവിസിനായി കിൻകോ നിരുപാധികം വിട്ടുനൽകുകയും സർവിസ് ആരംഭിക്കുകയും ചെയ്തതായിരുന്നെങ്കിലും ഫെബ്രുവരി 28ന് നാല് ലക്ഷത്തിലധികം രൂപ നഷ്ടത്തിലാണെന്നും മാർച്ച് അഞ്ചിന് സർവിസ് നിർത്തുമെന്നും കാണിച്ച് പഞ്ചായത്തിന് കത്ത് നൽകി. തുടർന്ന് 10,000 രൂപ വാടകക്ക് ജങ്കാറിലെ ജീവനക്കാർക്ക് സർവിസ് നടത്താൻ നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തീരുംവരെ ആവശ്യപ്പെട്ടെങ്കിലും മാർച്ച് 31വരെ സർവിസ് നടത്തുകയും ഏപ്രിൽ ഒന്ന് മുതൽ വാടക 13,500 രൂപയാക്കി കൂട്ടിയപ്പോൾ സർവിസ് നഷ്ടമായതിനാൽ ഏപ്രിൽ ആറിന് ഈ താൽക്കാലിക സംവിധാനവും നിലക്കുകയായിരുന്നു. പൂത്തോട്ട-പെരുമ്പളം സർവിസിനായി 23ന് ശേഷം റീടെൻഡർ ക്ഷണിക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റി തീരുമാനം എടുത്തിട്ടുണ്ട്. ഏറ്റെടുത്ത് സർവിസ് നടത്തുന്നതിനായി ഒരു കമ്പനി വന്നിട്ടുമുണ്ട്. ടെൻഡറിലൂടെ മാത്രമേ കൊടുക്കുവാൻ കഴിയു. എത്രയും വേഗം സർവിസ് പുനരാരംഭിക്കാർ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പെരുമ്പളം പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ഷിബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story