Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതപാൽ വോട്ടുകൾ...

തപാൽ വോട്ടുകൾ കലക്​ടറേറ്റിൽ എണ്ണും

text_fields
bookmark_border
ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പിൻെറ തപാൽ വോട്ടുകൾ എണ്ണുക കലക്ടറേറ്റിൽ. ഇവിടെതന്നെയാകും മീഡിയ സൻെററും പ്രവർത്തിക്കുക. മറ്റുകേന്ദ്രങ്ങളിലെ കണക്കുകൾകൂടി കൂട്ടി ഫലപ്രഖ്യാപനം നടത്തുന്നതും വരണാധികാരിയായ കലക്ടർ ഇവിടെതന്നെയായിരിക്കും. ആദ്യം എണ്ണിത്തുടങ്ങുക തപാൽ വോട്ടുകളാണ്. എന്നാൽ, തപാൽ വോട്ടുകൾ എണ്ണിത്തീർന്നശേഷമേ വോട്ടുയന്ത്രത്തിലെ വോട്ടുകൾ എണ്ണാകൂ എന്ന് വ്യവസ്ഥയില്ല. എന്നാൽ, യന്ത്രത്തിലെ എണ്ണലിൻെറ അവസാന റൗണ്ടിന് തൊട്ടുമുമ്പുള്ള റൗണ്ട് ആരംഭിക്കും മുമ്പ് തപാൽ വോട്ടുകളുടെ എണ്ണൽ പൂർത്തിയായിരിക്കണം. തപാൽ വോട്ടുകൾ ഓരോ റൗണ്ടിലും അഞ്ഞൂറിലേറെ എണ്ണാറില്ല. സ്ഥലലഭ്യത അനുസരിച്ച് ഇതിന് കൂടുതൽ മേശകൾ ക്രമീകരിക്കാമെങ്കിലും ഇത് പരമാവധി നാലുവരെയാകാമെന്നാണ് വ്യവസ്ഥ. തപാൽ വോട്ടുകൾ വരണാധികാരിയുടെ മേൽനോട്ടത്തിലാണ് എണ്ണുന്നത്. ഇത്തവണ തപാൽ വോട്ട്, ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് തപാൽ വോട്ട് (ഇ.ടി.പി.ബി) എന്നിങ്ങനെ രണ്ടുതരം തപാൽ വോട്ടുകളാണ് ഉള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story