Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാട്​സ്​ആപ്പി​ലൂടെ...

വാട്​സ്​ആപ്പി​ലൂടെ വീണ്ടുമൊരു വീട്​

text_fields
bookmark_border
പെരുമ്പാവൂര്‍: നാട്ടിലും വിദേശത്തുമുള്ള നൂറോളം ചെറുപ്പക്കാരുടെ വാട്‌സ്ആപ്പ് കൂട്ടായ്മ വീണ്ടും ഒരുനിര്‍ധന ക ുടുംബത്തിന് തണലായി. ഓടക്കാലി നിവാസികളുടെ വാട്‌സ്ആപ്പ് കൂട്ടായ്മയാണ് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ നാടിൻെറ നന്മയായി മാറുന്നത്. നാലുവര്‍ഷത്തിനിടയില്‍ നിര്‍ധനര്‍ക്കായി നിര്‍മിച്ചുനല്‍കുന്ന മൂന്നാമത്തെ വീടിൻെറ താക്കോല്‍ ദാനമാണ് തിങ്കളാഴ്ച നടന്നത്. ഇക്കാലയളവില്‍ ജാതിമത ഭേദമന്യേ നിരവധി പേര്‍ക്ക് ചികിത്സസഹായം നൽകി. സാധു പെണ്‍കുട്ടികളുടെ വിവാഹത്തിന് സാമ്പത്തിക സഹായം എത്തിച്ചു. പ്രളയത്തില്‍ തകര്‍ന്ന കുടുംബങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കിയും ദുരിതബാധിത പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചും ഇവര്‍ നാടിന് മാതൃകയാകുകയാണ്. നാട്ടിലെ കലാ-കായിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും കൂട്ടായ്മയുടെ സാന്നിധ്യമുണ്ട്. ഖാലിദ് ഉസ്താദ് മൂന്നാമത്തെ വീടിൻെറ താക്കോല്‍ദാനം നിര്‍വഹിച്ചു. റഹീം വലിയവീട്ടില്‍, മുജീബ് ഞാറ്റുംകാല എന്നിവരാണ് ഗ്രൂപ്പിൻെറ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്. വാര്‍ഷിക പൊതുയോഗം പെരുമ്പാവൂര്‍: മരക്കാര്‍ റോഡ് റെസിഡൻറ്സ് അസോസിയേഷൻെറ 17ാം വാര്‍ഷിക പൊതുയോഗം മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ സതി ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ടി.എസ്. സദാനന്ദൻ അധ്യക്ഷതവഹിച്ചു. കൗണ്‍സിലര്‍ മോഹന്‍ ബേബി, സെക്രട്ടറി ബിജോയ് അഗസ്റ്റിന്‍, അഡ്വ. കെ. നാരായണന്‍, അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികൾ: ടി.എസ്. സദാനന്ദന്‍ (പ്രസി), സരസു ചന്ദ്രന്‍ (വൈസ് പ്രസി), ബിജോയ് അഗസ്റ്റിന്‍ (സെക്ര), ഗോവിന്ദ് എച്ച്.പട്ടേല്‍ (ജോ. സെക്ര), അബ്ദുല്‍ റഹ്മാന്‍ (ട്രഷ). ആദരിച്ചു പെരുമ്പാവൂര്‍: നാഷനല്‍ എക്‌സലന്‍സ് അവാര്‍ഡ് നേടിയ മുടക്കുഴ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി.പി. അവറാച്ചനെ തുരുത്തി വൈസ്‌മെന്‍സ് ക്ലബ് ആദരിച്ചു. ക്ലബ് പ്രസിഡൻറ് കെ.കെ. വര്‍ഗീസ് അധ്യക്ഷതവഹിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ബാബു ജോണ്‍, പഞ്ചായത്ത് പ്രസിഡൻറ് ഷൈമി വര്‍ഗീസ്, ബിബിന്‍ പുനത്തില്‍, എല്‍ദൊ പോള്‍, കെ. അജിത്കുമാര്‍, രാജേഷ് പ്രഭാകര്‍, ജോമിന്‍ ജോസ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story