Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2019 5:02 AM IST Updated On
date_range 1 May 2019 5:02 AM ISTമട്ടുപ്പാവ് കൃഷിയില്‍ നൂറുമേനി വിളവുമായി ജിന്‍സി രാജു
text_fieldsbookmark_border
മൂവാറ്റുപുഴ: മട്ടുപ്പാവ് കൃഷിയില്‍ നൂറുമേനി വിളയിച്ച് ജിന്‍സി രാജുവെന്ന വീട്ടമ്മ പച്ചക്കറികൃഷിയില്‍ മാതൃകയ ാകുന്നു. പായിപ്ര ഗ്രാമപഞ്ചായത്ത് 10ാം വാര്‍ഡില്‍ ഈസ്റ്റ് വാഴപ്പിള്ളി നിരപ്പിെല വലിയേട്ടേല്‍ വീടിൻെറ ടെറസിലാണ് ജിന്‍സിയുടെ പരിചരണത്തില്‍ വിവിധങ്ങളായ പച്ചക്കറികള്‍ വിളഞ്ഞുനില്‍ക്കുന്നത്. ജിന്‍സിയും ഭര്‍ത്താവും പൊതുപ്രവര്‍ത്തകനുമായ രാജു കാരിമറ്റവും മക്കളായ സാന്ദ്രയും സചിനുമാണ് കൃഷി പരിപാലിക്കുന്നത്. പച്ചമുളക്, തക്കാളി, കാബേജ്, ഇഞ്ചി, വെണ്ട, വഴുതന, തക്കാളി, വെള്ളരി, പയര്‍, പാവലം, കുക്കുമ്പര്‍ അടക്കമുള്ളവ മട്ടുപ്പാവില്‍ കൃഷി ചെയ്തിട്ടുണ്ട്. ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷി. സ്വന്തം വീട്ടിലേക്ക് ആവശ്യത്തിന് പച്ചക്കറി എടുത്തശേഷം ബാക്കി അയല്‍വീട്ടുകാര്‍ക്ക് നല്‍കും. മട്ടുപ്പാവ് കൃഷിയെക്കുറിച്ച് വീട്ടിലെത്തുന്ന സന്ദര്‍ശകര്‍ക്കും ബന്ധുക്കള്‍ക്കും വിവരിച്ചുനല്‍കുന്നത് ജിന്‍സിയുടെ രീതിയാണ്. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിൻെറ ആഭിമുഖ്യത്തില്‍ സമഗ്ര പച്ചക്കറികൃഷി വികസന പദ്ധതിയെക്കുറിച്ച് വായിച്ചതോടെ തൻെറ കെട്ടിടത്തിൻെറ മട്ടുപ്പാവില്‍ പച്ചക്കറികൃഷി നടപ്പാക്കിയാല്‍ എെന്തന്ന ചിന്തയാണ് ഇവരെ കൃഷിയിലേക്ക് ആകര്‍ഷിച്ചത്. മട്ടുപ്പാവില്‍ ഗ്രോബാഗുകളിലാണ് കൃഷി ചെയ്തത്. ചാണകവും വേപ്പിന്‍ പിണ്ണാക്കും, വെര്‍മി കമ്പോസ്റ്റും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം ഗ്രോബാഗില്‍ നിറച്ച് തൈകൾ നടുന്നു. ഓരോ ഗ്രോബാഗിലും വെള്ളമെത്തുന്ന വിധത്തില്‍ ഡ്രിപ് ഇറിഗേഷനാണ് കൃഷിക്ക് നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story