Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപച്ചക്കറിത്തൈ...

പച്ചക്കറിത്തൈ ഉൽപാദനത്തിൽ നടുക്കരക്ക്​ ചരിത്രനേട്ടം

text_fields
bookmark_border
മൂവാറ്റുപുഴ: ഒന്നരവർഷംകൊണ്ട് ഒരുകോടി തൈകള്‍ ഉൽപാദിപ്പിക്കുകയെന്ന ചരിത്രനേട്ടത്തിനരികെ മൂവാറ്റുപുഴയിലെ നടു ക്കര ഹൈടെക് പച്ചക്കറിത്തൈ ഉല്‍പാദനകേന്ദ്രം. വി.എഫ്.പി.സി.കെയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രത്തിന് കൃഷി വകുപ്പിന് കീഴിെല ഏക ഹൈടെക് തൈ ഉല്‍പാദനകേന്ദ്രമെന്ന പ്രേത്യകതയുമുണ്ട്. ചകിരിച്ചോറും പെര്‍ക്കുലേറ്ററും വെര്‍മിക്കുലേറ്ററും ചേര്‍ന്നുള്ള നടീല്‍ മിശ്രിതം തയാറാക്കുന്നതുമുതല്‍ പ്രോ ട്രേകളില്‍ നിറച്ച് വിത്തിടുന്നതും വിതരണത്തിന് തയാറാവുന്നതുവരെയുള്ള എല്ലാഘട്ടവും ഹൈടെക് മയമാണ് ഇവിടം. 2017 ഡിസംബര്‍ 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത, 90 സൻെറ് സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രം ഇതിനകം ജനശ്രദ്ധയാകര്‍ഷിച്ചു. ജൂണിൽ ഒരുകോടി തൈകള്‍ ഉല്‍പാദിപ്പിക്കുക എന്ന ലക്ഷ്യത്തിന് കഠിനപ്രയത്‌നത്തിലാണ് ജീവനക്കാര്‍. പൂര്‍ണമായും ഹൈടെക് സാങ്കേതികവിദ്യയുടെ സഹായത്തോടെ 1536 സ്‌ക്വയര്‍ മീറ്ററുള്ള നാല് വലിയ പോളിഹൗസാണ് ഇവിടെയുള്ളത്. കൂടാതെ, വിത്തുകള്‍ നടാനുളള ഓട്ടോമേറ്റഡ് സ്വീഡിങ് മെഷീന്‍, വളം നല്‍കാനുള്ള ഫെര്‍ട്ടിഗേഷന്‍ യൂനിറ്റ്, ഓട്ടോമാറ്റിക് കാലാവസ്ഥ നിലയം, താപവും ഈര്‍പ്പവും നിശ്ചിത അളവില്‍ പോളിഹൗസുകളില്‍ നിയന്ത്രിക്കാനുള്ള സംവിധാനം തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. കേരളത്തിലെ കാലാവസ്ഥയില്‍ കൃഷി ചെയ്യാവുന്ന മുളക്, തക്കാളി, വഴുതന, പയര്‍, ചീര തുടങ്ങി 23 ഇനം പച്ചക്കറി വിത്തുകളാണ് ഇവിടെ മുളപ്പിച്ച് തൈകളാക്കുന്നത്. ശീതകാല സീസണില്‍ കാബേജ്, കോളിഫ്ലവര്‍, ബ്രോക്കോളി, കാപ്‌സിക്കം, സാലഡ് വെള്ളരി എന്നിവയുടെ തൈകളും ഉല്‍പാദിപ്പിക്കുന്നുണ്ട്. കൃഷിഭവനുകള്‍, സന്നദ്ധ സംഘടനകള്‍, വി.എഫ്.പി.സി.കെ സ്വാശ്രയ കര്‍ഷകസമിതികള്‍, റെസിഡൻറ്സ് അസോസിയേഷനുകള്‍, വിവിധ എന്‍.ജി.ഒകള്‍ തുടങ്ങി വിവിധ തുറകളിലാണ് ഇവിടെനിന്ന് ലക്ഷക്കണക്കിന് തൈകളെത്തിയത്. തൈ ഒന്നിന് രണ്ട് രൂപ നിരക്കായതിനാല്‍ പ്രാദേശികമായും ആവശ്യക്കാരേറെയാണ്. കഴിഞ്ഞ ആഗസ്റ്റിലുണ്ടായ പ്രളയം കേന്ദ്രെത്തയും ബാധിച്ചെന്നാണ് മാനേജര്‍ ബിമല്‍റോയിയും സഹപ്രവര്‍ത്തകരും പറയുന്നത്. 2018ലെ കര്‍ഷകദിനത്തിന് വിവിധ കേന്ദ്രങ്ങളില്‍ വിതരണത്തിന് െവച്ചിരുന്ന 37,000 ത്തോളം തൈകളാണ് പ്രളയത്തിൽ നശിച്ചത്. കൃത്യമായ പരിചരണമുണ്ടെങ്കില്‍ മികച്ച വിളവ് നല്‍കുന്നവയാണ് ഇവിടുത്തെ തൈകളെന്നാണ് അനുഭവസാക്ഷ്യം. പരിചരണമുണ്ടെങ്കില്‍ സാദാമണ്ണിലും ഗ്രോ ബാഗുകളിലും ഇവ മികച്ച് വിളവ് നല്‍കും. പരമ്പരാഗത കര്‍ഷകര്‍ക്കും പുതുകര്‍ഷകര്‍ക്കുമെല്ലാം ആവേശം പകരാനാെയന്നതാണ് ഒരുവര്‍ഷം പിന്നിടുമ്പോള്‍ അണിയറക്കാരുടെ ചാരിതാർഥ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story