Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2019 5:03 AM IST Updated On
date_range 23 April 2019 5:03 AM ISTജില്ലയിൽ 24.86 ലക്ഷം വോട്ടർമാർ ബൂത്തിലേക്ക്
text_fieldsbookmark_border
കൊച്ചി: ജില്ലയിൽ 14 നിയോജക മണ്ഡലങ്ങളിലെ 24,86,705 വോട്ടർമാർ ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്. സുഗമമായ വോട്ടെടുപ് പിന് എല്ലാ ഒരുക്കവും ജില്ല ഭരണകൂടം പൂർത്തിയാക്കി. എല്ലാ ബൂത്തിലും വോട്ടർമാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതായി ജില്ല വരണാധികാരികൂടിയായ കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല അറിയിച്ചു. ജില്ലയിലെ പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര, കളമശ്ശേരി നിയോജക മണ്ഡലങ്ങളാണ് എറണാകുളം ലോക്സഭ മണ്ഡലത്തിൻെറ പരിധിയിലുള്ളത്. ആലുവ, പെരുമ്പാവൂർ, അങ്കമാലി, കുന്നത്തുനാട് എന്നിവ ചാലക്കുടിയിലും കോതമംഗലം, മൂവാറ്റുപുഴ എന്നിവ ഇടുക്കിയിലും പിറവം കോട്ടയത്തുമാണ്. വോട്ടെടുപ്പ് കുറ്റമറ്റതാക്കാൻ 14,052 ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങൾക്ക് 18 ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ 4179 പേരടങ്ങുന്ന പൊലീസ് സംഘത്തെയും നിയോഗിച്ചു. 21 പ്രശ്നബാധിത ബൂത്തുകളാണ് ജില്ലയിൽ. ഇവ മുഴുസമയവും വെബ് കാമറ നിരീക്ഷണത്തിലായിരിക്കും. പ്രത്യേക പരിഗണന അർഹിക്കുന്നവർക്കും വാഹനമടക്കം ബൂത്തുകളിലെത്താനും വോട്ടുചെയ്യാനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി. ജില്ലയിലാകെ 2251 പോളിങ് സ്റ്റേഷനാണുള്ളത്. ഇവയിൽ 2182 എണ്ണത്തിൽ കുടിവെള്ള സൗകര്യം ഏർപ്പെടുത്തി. 131 മാതൃക പോളിങ് സ്റ്റേഷനുകളുമുണ്ട്. ജില്ലയിലെ നാല് നിയോജകമണ്ഡലം ഉൾപ്പെടുന്ന ചാലക്കുടി ലോക്സഭ മണ്ഡലത്തിൽ 1182 പോളിങ് സ്റ്റേഷനുണ്ട്. എല്ലാ നിയോജകമണ്ഡലത്തിലും ഒന്നുവീതം വനിത പോളിങ് സ്റ്റേഷനുകൾ സജ്ജീകരിച്ചു. പോളിങ് ദിവസത്തെ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് കലക്ടറേറ്റ് സ്പാർക്ക് ട്രെയ്നിങ് ഹാളിൽ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. ബൂത്തുതല ഉദ്യോഗസ്ഥരുടെ പ്രവർത്തനം വിലയിരുത്തുന്ന പോൾ മാനേജർ, തെരഞ്ഞെടുപ്പ് ജോലികൾ ഏകോപിപ്പിക്കാനുള്ള സുവിധ, ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് വാഹന സൗകര്യം ഏർപ്പെടുത്തി നൽകാനുള്ള പി.ഡബ്ല്യു.ഡി, പ്രശ്നബാധിത ബൂത്തുകളിലെ എല്ലാ പ്രവർത്തനങ്ങളും തത്സമയം നിരീക്ഷിക്കാനുള്ള ഓൺലൈൻ വെബ്കാസ്റ്റിങ് തുടങ്ങിയ ഓൺലൈൻ സംവിധാനങ്ങളും കാൾ സൻെററുമാണ് കൺട്രോൾ റൂം വഴി കൈകാര്യം ചെയ്യുന്നത്. വിപുലമായ ഒരുക്കവുമായി പൊലീസ് കൊച്ചി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊച്ചി സിറ്റി പൊലീസിൻെറ അധികാര പരിധിയിലുള്ള പ്രദേശങ്ങളിൽ സുരക്ഷയുടെ ഭാഗമായി വിപുല ക്രമീകരണം ഏർപ്പെടുത്തിെയന്ന് സിറ്റി െപാലീസ് കമീഷണർ എസ്. സുരേന്ദ്രൻ അറിയിച്ചു. സിറ്റി പൊലീസ് കമീഷണർ, ഡെപ്യൂട്ടി കമീഷണർ ഹിമേന്ദ്രനാഥ് എന്നിവർ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ള മേഖലകൾ സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. കൊച്ചി സിറ്റിയെ 37 മേഖലയായി തിരിച്ച് നിരന്തരം പട്രോളിങ് നടത്താൻ 37 ഗ്രൂപ് പട്രോളിങ് സംവിധാനവും ഒരു െപാലിസ് സ്റ്റേഷൻ പരിധിയിൽ രണ്ട് എന്ന കണക്കിൽ 46 പട്രോൾ ടീമുകളെയും നിയോഗിച്ചു. ബൂത്ത് ഡ്യൂട്ടികൾക്കും പട്രോളിങ്ങിനുമായി കൊച്ചി സിറ്റിയിൽ 25 ഡിവൈ.എസ്.പിമാരെയും 40 സി.ഐമാരെയും 200 എസ്.ഐമാരെയും 2500 സീനിയർ സിവിൽ പൊലീസ് ഒാഫിസർമാരെയും ചുമതലപ്പെടുത്തി. 200 സായുധ സേനാംഗങ്ങളെയും പ്രധാന കേന്ദ്രങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ ഏകോപിപ്പിക്കാൻ കമീഷണറുടെ ഓഫിസിൽ കൺട്രോൾ റൂം തുറന്നു. വോട്ടുയന്ത്രങ്ങൾ സൂക്ഷിക്കുന്ന കളമശ്ശേരി പോളിടെക്നിക്കിലും കുസാറ്റിലും ത്രിതല സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഈ രണ്ട് കേന്ദ്രവും നിരന്തരം സന്ദർശിച്ച് സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതുതരം പൊലീസ് സഹായങ്ങൾക്കും ആവശ്യങ്ങൾക്കും സിറ്റി പൊലീസ് ആവിഷ്കരിച്ച 'കണക്ട് ടു കമീഷണർ' എന്ന 9497915555 നമ്പറിലേക്ക് വാട്സ്ആപ്പ് വഴിയോ ഫോൺ വഴിയോ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ വഴിയോ വിവരങ്ങൾ അയക്കാം. പ്രമുഖരുടെ വോട്ട് എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡൻ: മാമംഗലം എസ്.എൻ.ഡി.പി ഹാൾ-രാവിലെ ഏഴിന്. എൽ.ഡി.എഫ് സ്ഥാനാർഥി പി. രാജീവ്: കളമശ്ശേരി കുസാറ്റിൽ അംബേദ്കർ സൻെററിലെ 152ാം നമ്പർ ബൂത്ത് -രാവിലെ ഏഴിന്. ചാലക്കുടി യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബഹനാൻ: തൃക്കാക്കര ഭാരത് മാത കോളജിലെ 110ാം നമ്പർ ബൂത്ത് -രാവിലെ 7.15. സീറോ മലബാർസഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി: എറണാകുളം സൻെറ് മേരീസ് ഹൈസ്കൂൾ -രാവിലെ ഏഴിന്. വരാപ്പുഴ അതിരൂപത ആർച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ: എറണാകുളം മാർക്കറ്റ് റോഡിലെ സൻെറ് മേരീസ് സ്കൂൾ -രാവിലെ 8.45ന്. ചാലക്കുടി എൻ.ഡി.എ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ: ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് സമീപത്തെ അൽ ഫാറൂഖി ഹൈസ്കൂൾ -രാവിലെ ഏഴിന് പ്രഫ. കെ.വി. തോമസ് എം.പി: തോപ്പുംപടി ഔവർ ലേഡീസ് കോൺവൻറ് സ്കൂൾ- രാവിലെ 11ന് അനൂപ് ജേക്കബ് എം.എൽ.എ: തിരുമാറാടി 139 ാം നമ്പർ ബൂത്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story