Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2019 11:33 PM GMT Updated On
date_range 21 April 2019 11:33 PM GMTട്രാൻസ്ജെൻഡേഴ്സിനെ മർദിച്ചതായി പരാതി
text_fieldsbookmark_border
കൊച്ചി: കാക്കനാട്ട് ട്രാൻസ്ജെൻഡേഴ്സായ രണ്ടുപേരെ യുവാവ് അക്രമിച്ചതായി പരാതി. ഞായറാഴ്ച രാത്രി കാക്കനാട് ജങ്ഷനിൽ പഴയ സഹകരണ ആശുപത്രിക്കുമുന്നിലാണ് സംഭവം. സുഹൃത്തുക്കളായ ശ്രിയ, അഹാന എന്നിവർക്കാണ് മർദനമേറ്റത്. ഇവർ നടന്നുപോകുന്നതിനിടെ കുസുമഗിരി സ്വദേശിയായ അനീഷ് എന്നയാൾ ഇരുവരെയും പരിഹസിക്കുകയായിരുന്നു. ഇത് ചോദ്യംചെയ്തപ്പോൾ മർദിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ ഒരാളുടെ രഹസ്യഭാഗങ്ങളിൽ വരെ ക്രൂരമായി മർദിച്ചതായി ഇരുവരും പറഞ്ഞു. രണ്ടുപേരും തൃക്കാക്കര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ, ട്രാൻസ്ജെൻഡേഴ്സ്, തന്നെയാണ് ആക്രമിച്ചതെന്ന് ചൂണ്ടിക്കാട്ടി അനീഷും സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. തൃക്കാക്കര പൊലീസെത്തി മൂവരുടെയും മൊഴിയെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story