Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2019 5:05 AM IST Updated On
date_range 21 April 2019 5:05 AM ISTഓട്ടോ തടഞ്ഞുനിർത്തി വീട്ടമ്മയുടെ മുഖത്ത് സ്പ്രേ ചെയ്ത് മോഷണശ്രമം
text_fieldsbookmark_border
ചെങ്ങന്നൂർ: രോഗിയുമായി വന്ന ഓട്ടോറിക്ഷ തടഞ്ഞുനിർത്തി വീട്ടമ്മയുടെ മുഖത്ത് സ്പ്രേ ചെയ്ത് മോഷണശ്രമം. ഡ്രൈവറു ടെ സമയോചിത ഇടപെടലിലൂടെ അമ്മയും മകളും രക്ഷപ്പെട്ടു. തിരുവൻവണ്ടൂർ ഇരമല്ലിക്കര തോണ്ടുതറയിൽ വീട്ടിൽ ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യ ജയലക്ഷ്മിയും മകൾ ദേവികയുമാണ് അക്രമികളിൽനിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ 15ന് രാത്രി 12 ഓടെ ജയലക്ഷ്മിക്ക് കലശലായ ഛർദി അനുഭവപ്പെട്ടതിനെത്തുടർന്ന് വീടിന് സമീപത്തെ ഓട്ടോ വിളിച്ച് മകളെയും ജ്യേഷ്ഠസഹോദരനെയും കൂട്ടി തിരുവല്ലയിലെ ഗവ. ആശുപത്രിയിൽ പോയി തിരികെ വരുമ്പോൾ വെൺപാല ചക്രശാലക്കടവിനടുത്തായിരുന്നു സംഭവം. പുലർച്ച ഒന്നോടെ പാലത്തിന് സമീപം വണ്ടി എത്തിയപ്പോൾ റോഡിൽ ഭീകരശബ്ദം കേട്ട് ഓട്ടോ വേഗം അൽപം കുറച്ചു. ഈ സമയം ഒരുബൈക്കിൽ എത്തിയ രണ്ട് യുവാക്കൾ ഓട്ടോയിലെ പിൻസീറ്റിൽ സൈഡിൽ ഇരുന്ന ജയലക്ഷ്മിയുടെയും മകളുടെയും മുഖത്ത് സ്പ്രേ ചെയ്യുകയായിരുന്നു. അക്രമശ്രമമാെണന്ന് മനസ്സിലാക്കിയ ഓട്ടോഡ്രൈവർ രാജു വണ്ടി വേഗത്തിൽ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. കഠിനമായ തലകറക്കവും ക്ഷീണവും തലക്ക് മന്ദതയും അനുഭവപ്പെട്ട അമ്മയെയും മകളെയും കടപ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം അറിയിച്ചതനുസരിച്ച് പൊലീസ് എത്തി. പിന്നീട് തിരുവല്ല സി.ഐക്ക് പരാതി നൽകുകയായിരുന്നു. ഇതിന് സമാനസംഭവം ഒരുമാസത്തിനുമുമ്പ് ഈ ഭാഗത്ത് നടന്നതായി നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story