Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2019 5:04 AM IST Updated On
date_range 12 April 2019 5:04 AM ISTജീവന്‍ രക്ഷ അവാര്‍ഡിന് അപേക്ഷിക്കാം
text_fieldsbookmark_border
കൊച്ചി: ജീവന്‍ രക്ഷ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയ സേവനം കാഴ്ചെവച്ചവര്‍ക്ക് ജില്ല റെഡ് ക്രോസ് സൊസൈറ്റിയുടെ അവാര്‍ഡിന് അപേക്ഷിക്കാം. ജില്ലയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ളവരും 2018 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെ കാലയളവില്‍ അപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി സേവനമനുഷ്ഠിച്ചവർക്കുമാണ് അവാർഡ്. ബയോഡേറ്റയും പത്രമാസികകളില്‍ വന്ന വാര്‍ത്തയുടെ പകർപ്പും പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോയും ഉത്തരവാദിത്തപ്പെട്ട വ്യക്തിയുടെ സാക്ഷ്യപത്രവും സഹിതം ഏപ്രില്‍ 25ന് മുമ്പ് ചെയര്‍മാന്‍ ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി, ജനറല്‍ ഹോസ്പിറ്റല്‍ കാമ്പസ് എറണാകുളം-682011 എന്ന വിലാസത്തില്‍ എത്തിക്കണം. ജില്ലയിലെ ജൂനിയര്‍ റെഡ് ക്രോസ് അംഗങ്ങളില്‍ ജീവന്‍ രക്ഷാ അവാര്‍ഡിന് അര്‍ഹരായ കുട്ടികള്‍ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം സഹിതം അപേക്ഷ നല്‍കണം. ഗതാഗത ക്രമീകരണം നാളെ മുതൽ കൊച്ചി സിറ്റി ട്രാഫിക് ഈസ്റ്റ് സബ് ഡിവിഷൻെറ പരിധിയിൽ ദേശീയപാത 66 പാലാരിവട്ടം ബൈപാസിലെ ഫ്ലൈഓവറിൻെറ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വിവിധയിടങ്ങളിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ശനിയാഴ്ച മുതൽ മേയ് 30 വരെയാണ് ക്രമീകരണം. ഒന്ന്. ഇടപ്പള്ളി ഭാഗത്തുനിന്നും വൈറ്റില ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാലാരിവട്ടം ഫ്ലൈ ഓവറിന് കിഴക്കുവശമുള്ള താഴത്തെ റോഡിലൂടെ സിഗ്നൽ മാർഗം യാത്ര തുടരണം. രണ്ട്. വൈറ്റില ഭാഗത്തുനിന്നും ഇടപ്പള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാലാരിവട്ടം ഫ്ലൈ ഓവറിന് പടിഞ്ഞാറ് വശത്തെ താഴത്തെ റോഡിലൂടെ സിഗ്നൽ മാർഗം പോകണം. മൂന്ന്. പാലാരിവട്ടം ഭാഗത്തുനിന്നും കാക്കനാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പാലാരിവട്ടം സിഗ്നലിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഒബ്റോൺ മാളിന് മുന്നിലുള്ള യൂ ടേണെടുത്ത് യാത്ര തുടരണം. നാല്. വൈറ്റില ഭാഗത്തുനിന്നും കാക്കനാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പാലാരിവട്ടം ഫ്ലൈ ഓവറിന് പടിഞ്ഞാറ് വശത്തെ താഴത്തെ റോഡിലൂടെ സിഗ്നൽ മാർഗം യാത്ര ചെയ്ത് ഒബ്റോൺ മാളിന് മുന്നിലുള്ള യൂ ടേണെടുത്ത് യാത്ര തുടരണം. അഞ്ച്. കാക്കനാട് ഭാഗത്തുനിന്നും പാലാരിവട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പാലാരിവട്ടം സിഗ്നലിൽനിന്നും ഇടത്തോട്ട് തിരിഞ്ഞ് പാലാരിവട്ടം മെഡിക്കൽ സൻെററിന് മുന്നിലെ യൂ ടേണെടുത്ത് പാലാരിവട്ടം ഭാഗത്തേക്ക് പോകണം. നെറ്റ് പരിശീലനം കളമശ്ശേരി: കുസാറ്റ് ഈക്വൽ ഓപ്പർച്യൂനിറ്റി സെല്ലും എംപ്ലോയ്മൻെറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയും സംയുക്തമായി യു.ജി.സി-സി.എസ്.ഐ.ആർ ജെ.ആർ.എഫ്-നെറ്റ് പരീക്ഷക്ക് തയാറെടുക്കുന്ന എസ്.സി-എസ്.ടി, പിന്നാക്ക, ന്യൂനപക്ഷ, മറ്റർഹ വിഭാഗങ്ങളിലുള്ളവർക്കായി സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഏപ്രിൽ 30 മുതൽ മേയ് 20 വരെയാണ് പരിശീലനം. ഫോൺ: 99461 67556, 0484-2576756.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story