Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2019 5:03 AM IST Updated On
date_range 6 April 2019 5:03 AM ISTകണ്ണന്താനത്തിെൻറ ഡി-ടോക് തുടങ്ങി
text_fieldsbookmark_border
കണ്ണന്താനത്തിൻെറ ഡി-ടോക് തുടങ്ങി കൊച്ചി: രണ്ട് റൗണ്ട് പൊതുസമ്പർക്ക പര്യടനവും നിയോജക മണ്ഡലം കൺവെൻഷനുകളും പൂർത്തിയാക്കിയ എറണാകുളത്തെ എൻ.ഡി.എ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനത്തിൻെറ പരസ്യപ്രചാരണം ശനിയാഴ്ച മുതൽ. രാവിലെ എട്ടിന് മാല്യങ്കരയിൽനിന്ന് തുറന്ന വാഹനത്തിൽ സ്ഥാനാർഥി പറവൂരിലെ 23 കേന്ദ്രത്തിലെത്തി ജനങ്ങളെ കാണും. 21 വരെ തുടരുന്ന പരസ്യപ്രചാരണത്തിനിടക്ക് പ്രഫഷനലുകളുമായും മറ്റു ഗ്രൂപ്പുകളുമായുള്ള സംവാദങ്ങൾ തുടരുമെന്നും ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ.കെ. മോഹൻദാസ് അറിയിച്ചു. കൊച്ചിക്ക് ഒരു മന്ത്രിയെക്കിട്ടിയാൽ പുരോഗമനപരമായ ഒത്തിരി കാര്യങ്ങൾ ചെയ്യാനാകുമെന്നും മികവ് കണക്കിലെടുത്ത് വോട്ടുചെയ്യണമെന്നും കുറുങ്കോട്ട ദ്വീപിലെത്തിയ അൽഫോൻസ് കണ്ണന്താനം ജനങ്ങളോട് അഭ്യർഥിച്ചു. അന്തരിച്ച സി.പി.എം നേതാവ് സൈമൺ ബ്രിട്ടോയുടെ വീട് സന്ദർശിച്ചു. തുടർന്ന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയെ വീട്ടിലെത്തി കണ്ടു. വടുതല ഡോൺ ബോസ്കോ യൂത്ത് സൻെറർ, എസ്.എൻ.ഡി.പി യോഗം ശാഖ, സുബ്രഹ്മണ്യ ക്ഷേത്രം, പച്ചാളം ലൂർദ് ആശുപത്രി, കച്ചേരിപ്പടി വിമലാലയം, ഹൗസ് ഓഫ് പ്രൊവിഡൻസ്, കലൂരിലെ വിവിധ കോളനികൾ എന്നിവടങ്ങളിലെത്തി കണ്ണന്താനം വോട്ട് അഭ്യർഥിച്ചു. ജില്ല കോടതി പരിസരത്ത് അഭിഭാഷകരുടെ സ്വീകരണത്തിൽ പങ്കെടുത്തു. ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ.കെ. മോഹൻദാസ്, ജനറൽ സെക്രട്ടറി കെ.എസ്. ഷൈജു, മണ്ഡലം പ്രസിഡൻറ് സി.ജി. രാജഗോപാൽ എന്നിവർ പ്രചാരണത്തിന് നേതൃത്വം നൽകി. ഡി-ടോക് (ഡെവലപ്മൻെറ് ടോക്ക്) വിത്ത് കണ്ണന്താനം വികസന സംവാദപരമ്പരയിൽ ആദ്യത്തേത് കാക്കനാട് ഇൻഫോപാർക്കിൽ നടന്നു. ഇരുനൂറിലേറെ ഐ.ടി പ്രഫഷനലുകളുമായി സ്ഥാനാർഥി സംവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story