Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകണ്ണന്താനം...

കണ്ണന്താനം കളമശ്ശേരിയിലും തൃപ്പൂണിത്തുറയിലും

text_fields
bookmark_border
തൃപ്പൂണിത്തുറ: എൻ.ഡി.എ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം തൃപ്പൂണിത്തുറ, കളമശ്ശേരി മണ്ഡലങ്ങളിൽ പര്യടനം നടത്തി. വൈക ീട്ട് കിഴക്കേകോട്ടയിൽ എത്തിയ അൽഫോൻസ് കണ്ണന്താനത്തിനെ തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡൻറ് യു. മധുസൂദനനും സംസ്ഥാന സമിതി അംഗം കെ.പി. സുബ്രഹ്മണ്യനും ചേർന്ന് സ്വീകരിച്ചു. തുടർന്ന് കിഴക്കേകോട്ടയിൽനിന്ന് തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷൻ വരെയുള്ള റോഡ് ഷോയിൽ പ്രവർത്തകരും പങ്കെടുത്തു. പിന്നീട് പള്ളിപ്പറമ്പുകാവ്, പുതിയകാവ് നായർ സമാജം ഭാരവാഹികളെയും സന്ദർശിച്ചു. വടക്കേകോട്ട വൈ.ആർ.സി ഗ്രൗണ്ടിൽ കുടുംബസംഗമത്തിലും പങ്കെടുത്തു. കളമശ്ശേരി മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെയും ആരാധനാലയങ്ങളും സന്ദർശിച്ചു വോട്ട് അഭ്യർഥിച്ചു. കളമശ്ശേരി മണ്ഡലത്തിലെ കുന്നുകരയിൽനിന്ന് രാവിലെ എട്ടിനാണ് തുടങ്ങിയത്. ചാലാക്ക ജുമാമസ്ജിദ്, സൻെറ്‌ സേേവ്യഴ്‌സ് ചർച്ച് നോർത്ത് കുത്തിയതോട്, സൻെറ് തോമസ് ചർച്ച് നോർത്ത് കുത്തിയതോട്, മഠം സിസ്റ്റേഴ്സ് കുറ്റിപ്പുഴ, തന്ത്ര വിദ്യാപീഠം, കോൾബ ആശ്രമം, കാർമൽ ഗിരി സെമിനാരി, വെൽഫെയർ അസോസിയേഷൻ, സൻെറ് ആൻറണി ചർച്ച്, കുന്നേൽ പള്ളി എന്നിവിടങ്ങൾ സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story