Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപത്രിക സമർപ്പണം...

പത്രിക സമർപ്പണം ഇന്നുമുതൽ

text_fields
bookmark_border
കാക്കനാട്: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. പത്രിക സമർപ്പണം വ്യാഴാഴ്ച മുതൽ തുടങ് ങും. രാവിലെ 11 മുതൽ മൂന്നുവരെ നാമനിർദേശ പത്രിക സമർപ്പിക്കാം. സ്ഥാനാർഥിക്കൊപ്പം നാലുപേർക്കു കൂടി ചേംബറിൽ പ്രവേശിക്കാൻ അനുമതി നൽകുമെന്ന് കലക്ടർ കെ.മുഹമ്മദ്.വൈ. സഫീറുല്ല പറഞ്ഞു. കലക്ടറേറ്റ് വളപ്പിൽ സ്ഥാനാർഥിയുടേതടക്കം അഞ്ച് വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനം. ഏപ്രിൽ നാല് വരെ പത്രിക സമർപ്പിക്കാം. നാമനിർദേശ പത്രിക സമർപ്പിക്കുന്ന ദിവസം മുതൽ സ്ഥാനാർഥിയുടെ പ്രചാരണ ചെലവ് ആദായ നികുതി വകുപ്പ് നിരീക്ഷണ വിധേയമാക്കും. വാഹന പരിശോധനകൾക്ക് ആദായ നികുതി വകുപ്പ് അധികൃതരും എക്സൈസ് ഉദ്യോഗസ്ഥരും നേതൃത്വം നൽകും. പണം, സ്വർണം, മറ്റ് പാരിതോഷികങ്ങൾ എന്നിവയുണ്ടോ എന്ന് ആദായ നികുതി വകുപ്പും, മദ്യം, ലഹരിമരുന്ന് എന്നിവ കടത്തുന്നുണ്ടോ എന്ന് എക്സൈസ് വകുപ്പും പരിശോധിക്കും. തെരഞ്ഞെടുപ്പ് ജോലികൾക്കായി ജില്ലയിൽ 15,549 പേരെ നിയോഗിച്ചതായി കലക്ടർ പറഞ്ഞു. വ്യാഴാഴ്ച മുതൽ ഇവർക്ക് പരിശീലനം നൽകും, പ്രചാരണ ബോര്‍ഡുകളും ബാനറുകളും അനൗണ്‍സ്മൻെറുകളും വഴിയും മറ്റ് മാര്‍ഗങ്ങള്‍ വഴിയും നടക്കുന്ന പ്രചാരണത്തിൻെറ ചെലവ് കണക്കാക്കി സ്ഥാനാർഥിയുടെ അക്കൗണ്ടില്‍ വകകൊള്ളിക്കും. ഇലക്ട്രോണിക്സ് മാധ്യമങ്ങളില്‍ പരസ്യം നല്‍കുന്നതിന് ജില്ല കലക്ടര്‍ ചെയര്‍മാനായ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങണം. തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി സർവിസ് നടത്തുന്ന 140 വാഹനങ്ങളിൽ ജി.പി.എസ് സംവിധാനം ഒരുക്കുമെന്ന് കലക്ടർ പറഞ്ഞു. ഒരു നിയമസഭ മണ്ഡലത്തിന് ഇത്തരം10 വാഹനങ്ങളാണ് നൽകുക. തെരഞ്ഞെടുപ്പ് ഓഫിസർമാർക്ക് ഫീൽഡ് തല സന്ദർശനത്തിനും നിരീക്ഷണത്തിനുമായി ഉപയോഗിക്കാനാണ് ഇവ. ആദ്യഘട്ടത്തിൽ 50 വാഹനങ്ങളിൽ ബുധനാഴ്ച ജി.പി.എസ് സംവിധാനം ഒരുക്കിക്കഴിഞ്ഞു. ശേഷിച്ചവയിൽ വ്യാഴവും വെള്ളിയുമായി ഘടിപ്പിക്കും. ബൂത്തുകളിൽ അംഗപരിമിതർക്കായി റാമ്പും ഹാൻഡ്‌ െറയിലും നിർമിക്കും. കുടിവെള്ളം, ശുചിമുറികൾ എന്നിവയും ബൂത്തുകളിൽ ഒരുക്കും. 2,251ബൂത്തുകളിൽ 1,843 ഇടങ്ങളിലാണ് റാമ്പും ഹാൻഡ് െറയിലും നിർമിക്കാനുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story