Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2019 5:02 AM IST Updated On
date_range 26 March 2019 5:02 AM ISTസബ്സിഡി കുടിശ്ശിക: സപ്ലൈകോയെ സർക്കാർ കൈയൊഴിയുന്നു
text_fieldsbookmark_border
കൊച്ചി: സബ്സിഡി ഇനത്തിലെ 1800 കോടിയോളം രൂപയുടെ കുടിശ്ശിക കൊടുത്തുതീർക്കാതെ സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന െ (സപ്ലൈകോ) സർക്കാർ കൈയൊഴിയുന്നു. നിലവിലെ സാഹചര്യത്തിൽ കുടിശ്ശിക നൽകാനാവില്ലെന്ന് സർക്കാർ സപ്ലൈകോക്ക് വ്യക്തമായ സൂചന നൽകിയിട്ടുണ്ട്. കുടിശ്ശിക ലഭിച്ചില്ലെങ്കിൽ സബ്സിഡി സംവിധാനം മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും സ്ഥാപനത്തെ തകർക്കുംവിധം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നും കാണിച്ച് ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമന് സപ്ലൈകോ കത്ത് നൽകി. കുടിശ്ശിക ലഭിക്കാത്തതിനാൽ സപ്ലൈകോയെ ലാഭത്തിലെത്തിക്കാനാവാത്ത അവസ്ഥയാണ്. നടപ്പ് സാമ്പത്തികവർഷത്തെ മാത്രം കുടിശ്ശിക 160 കോടിയാണ്. ഇൗ വർഷം അവസാനത്തോടെ ഇത് 180 കോടിയിലെത്തും. പ്രതിസന്ധി പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയപ്പോൾ സപ്ലൈകോക്ക് കടമെടുക്കാനുള്ള പരിധി 925 കോടിയിൽനിന്ന് 1225 കോടിയായി ഉയർത്തിനൽകുകയാണ് സർക്കാർ ചെയ്തത്. എന്നാൽ, പലിശബാധ്യത സർക്കാർ ഏറ്റെടുക്കുമോ, സപ്ലൈകോ വഹിക്കേണ്ടിവരുമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. 9.5 ശതമാനം പലിശക്ക് ബാങ്ക് വായ്പയെടുക്കുന്നത് സപ്ലൈകോയെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കും. റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിനുള്ള വാഹന വാടക അതതുമാസം കരാറുകാർക്ക് സപ്ലൈകോ കടമെടുത്തുനൽകുകയാണ്. ഒരുമാസത്തെ വാടക കുടിശ്ശികയായാൽ കരാറുകാർ ഏപ്രിൽ വാഹനം വിട്ടുനൽകില്ല. എന്നാൽ, വർഷാവസാനമാണ് ഇൗ തുക സർക്കാർ സപ്ലൈകോക്ക് നൽകുന്നത്. അതുവരെ ഇതിെൻറ പലിശ അടക്കേണ്ടിവരുന്നതും വൻ ബാധ്യത വരുത്തിവെക്കുന്നു. കുടിശ്ശികയുടെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറുന്ന സർക്കാർ തന്നെയാണ് പുറത്തുനിന്ന് കൂടിയവിലയ്ക്ക് വാങ്ങുന്ന ചില ഉൽപന്നങ്ങൾ പകുതി വിലയിലും താഴ്ത്തി സബ്സിഡി നിരക്കിൽ വിൽക്കാൻ നിർബന്ധിക്കുന്നത്. വിപണനമേഖല വൈവിധ്യവത്കരിക്കുന്നതടക്കം വരുമാന വർധനക്കു പുതിയ മാർഗങ്ങൾ കണ്ടെത്തി പിടിച്ചുനിൽക്കാനാണ് സപ്ലൈകോ ശ്രമം. പി.പി. കബീർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story